മൂ​ന്ന് ഇ​ന്നോ​വ ക്രി​സ്റ്റ​, ഒ​രു ടാ​റ്റ ഹാ​രി​യര്‍! ല​ക്ഷ​ങ്ങ​ൾ പൊ​ടി​ക്കാ​ൻ ഒ​രു മ​ടി​യു​മി​ല്ല; മു​ഖ്യ​മ​ന്ത്രി​ക്ക് പു​തി​യ എ​സ്കോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ എ​സ്‌​കോ​ര്‍​ട്ടി​നാ​യി പുതിയ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്നു. മൂ​ന്ന് ഇ​ന്നോ​വ ക്രി​സ്റ്റ​യും ഒ​രു ടാ​റ്റ ഹാ​രി​യ​റു​മാ​ണ് വാ​ങ്ങു​ന്ന​ത്.

പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ച്ച് 62.46 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത്. വാ​ഹ​നം വാ​ങ്ങു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി.

പ​ഴ​ക്കം ചെ​ന്ന ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റ​ണ​മെ​ന്ന സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ അപേ​ക്ഷ​യി​ലാ​ണ് ല​ക്ഷ​ങ്ങ​ള്‍ പൊ​ടി​പൊ​ടി​ച്ച് ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത്.

ക​ഴി​ഞ്ഞ മെ​യ് 29 നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ എ​സ്കോ​ര്‍​ട്ട് ജോ​ലി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് ഇ​ന്ന​വോ ക്രി​സ്റ്റ കാ​റു​ക​ള്‍ മാ​റ്റി പു​തി​യ​ത് വാ​ങ്ങ​ണ​മെ​ന്ന് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ക​ത്തെ​ഴു​തു​ന്ന​ത്.

ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത കു​റ​ഞ്ഞ​തി​നാ​ല്‍ പ​ക​രം പു​തി​യ കാ​റു​ക​ള്‍ വാ​ങ്ങാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​പേ​ക്ഷ.

ഈ ​അ​പേ​ക്ഷ​യി​ലാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി നാ​ല് ആ​ഡം​ബ​ര കാ​റു​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കി​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment