ഉ​ളി​യ​നാ​ട് വേ​ട​ർ കോ​ള​നി​യി​ലെ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; അക്രമികൾക്കെതിരേ പ്രതിഷേധം നടത്തി ഗോത്ര-ദലിത് സംഘടനകൾ

ചാ​ത്ത​ന്നൂ​ർ: ഉ​ളി​യ​നാ​ട് വേ​ട​ർ കോ​ള​നി​യി​ൽ വീ​ടാ​ക്ര​മി​ച്ച് നാ​ലു ദ​ലി​ത് യു​വാ​ക്ക​ളെ വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗോ​ത്ര – ദ​ലി​ത് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​രി​ൽ പ്ര​ക​ട​ന​വും സ​മ​ര പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​വും ന​ട​ത്തി.

ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​നാ​ണ് ഉ​ളി​യ​നാ​ട് വേ​ട​ർ കോ​ള​നി​യി​ൽ അ​ക്ര​മം ന​ട​ന്ന​ത്.​നാ​ല് യു​വാ​ക്ക​ൾ​ക്ക് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യു​ള്ള ആ​ക്ര​മ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.​ഇ​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​മെ​ടു​ത്ത് പ്ര​ച​രി​പ്പി​ച്ച​ത്‌ ചോ​ദ്യം ചെ​യ്ത​തി​നാ യി ​രു ന്നു ​വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​തെ​ന്ന് വേ​ട​ർ മ​ഹാ​സ​ഭ ആ​രോ​പി​ച്ചു.

പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക പ​ട്ടി​ക​ജാ​തി-​വ​ർ​ഗ്ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെടു​ക്കു​ക, കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​ക​ട​ന​വും സ​മ​ര പ്ര​ഖ്യാ​പ​ന സ​മ്മേ ള​ന​വും. ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ​ത്തി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​മ്മേ​ള​ന സ്ഥ​ല​ത്ത് സ​മാ​പി​ച്ചു.

വേ​ട​ർ ഗോ​ത്ര​മ​ഹാ​സ​ഭ നേ​താ​ക്ക​ളാ​യ കാ​ക്കോ​ട് സു​രേ​ഷ്, കൊ​ട്ടി​യം സു​മേ​ഷ്, അ​നീ​ഷ്.​സി.​എ​സ്.​തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. തു​ട​ർ​ന്ന് ചേ​ർ​ന്ന സ​മ​ര പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ഗോ​ത്ര​മ​ഹാ​സ​ഭ നേ​താ​വ് ഗീ​താ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കാ​ക്കോ​ട് സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി. ​എ​സ്. മു​ര​ളി, ജ​സ്റ്റി​ൻ ഐ​റി​ൻ, വി​നീ​ത ജെ​യ്ൻ, ചെ​മ്മ​രു​തി ശ്രീ​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment