ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് വീ​ടി​ന് നേ​രെ ഗു​ണ്ടാ  ആ​ക്ര​മ​ണം; അ​ക്ര​മി​ക​ൾ  വീടിന്‍റെ വാ​തി​ലും ജ​ന​ൽ പാ​ളി​യം തകർത്തു

ച​വ​റ : ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് വീ​ടി​ന് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ജ​ന​ൽ പാ​ളി​യും ക​ത​കും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ച​വ​റ ചെ​റു​ശ്ശേ​രി ഭാ​ഗം ഭാ​വ​നാ​ല​യ​ത്തി​ൽ സു​മ​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ നി​ര​വ​ധി കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ജാ​രീ​സും കൂ​ട്ടാ​ളി​യും ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

സം​ഭ​വ സ​മ​യ​ത്ത് സു​മ​യും 14 ഉം 11 ​ഉം വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ളും മാ​ത്ര​മെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. സു​മ​യു​ടെ ഭ​ർ​ത്താ​വ് അ​നി​ൽ​കു​മാ​റു​മാ​യി​ട്ടു​ള്ള ഏ​തോ മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെന്ന് പോ​ലീ​സ് പ​റ​യു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച സ​ന്ധ്യ​യ്ക്ക് വാ​ളു​മാ​യി എ​ത്തി​യ ഇ​തേ സം​ഘം ഇ​ട​വ​ഴി​യി​ൽ വെ​ച്ച് സു​മ​യേ​യും കു​ടും​ബ​ത്തേ​യും ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ പോ​ല​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം ഉ​ണ്ടാ​യി​ല്ലാ​യെ​ന്നും ആ​രോ​പ​ണം ഉ​ണ്ട്. വീ​ട് ക​യ​റി ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ആ​യി​ട്ടു​ണ്ട്. ചി​ത്രം: ച​വ​റ ചെ​റു​ശ്ശേ​രി ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ ന​ട​ന്ന വീ​ട് ക​യ​റി ആ​ക്ര​മ​ണ​ത്തി​ൽ അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത വാ​തി​ലും ജ​ന​ൽ പാ​ളി​യും .

Related posts