വേ​ഗ ട്രാ​ക്കി​ൽ ലോ​റി​ക​ളു​ടെ ഓ​ട്ടം; നി​യ​ന്ത്ര​ണം “വ​ഴി​പാ​ടാ​ക്കി’ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്


സ്വ​ന്തം​ ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത നാ​ലു​വ​രി​യി​ലും ആ​റു​വ​രി​യി​ലും ലോ​റി​ക​ൾ വ​ല​തു​വ​ശ​ത്തെ വേ​ഗ ട്രാ​ക്കി​ലൂ​ടെ ഓ​ടി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ലോ​റി​ക​ൾ വ​ല​തു​വ​ശ​ത്തെ ട്രാ​ക്കി​ലൂ​ടെ ഓ​ടി​ക്കു​ന്ന​തി​നെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നേ​ര​ത്തെ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ്സിം​ഗി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് വ​ല​തു​വ​ശ​ത്തെ വേ​ഗ ട്രാ​ക്കി​ലൂ​ടെ ഓ​ടി​ക്കു​ന്ന ലോ​റി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് കു​റ​ച്ചു നാ​ളു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ആ​രും ഇ​തി​നെ​തി​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

അ​വി​നാ​ശി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി വ​ല​തു​വ​ശ​ത്തെ ട്രാ​ക്കി​ലൂ​ടെ ക​ട​ന്നാ​ണ് ഡി​വൈ​ഡ​റി​ലൂ​ടെ ക​യ​റി ക​ഐ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ച് വ​ൻ ദു​ര​ന്തം ഉ​ണ്ടാ​യ​ത്. ലോ​റി​ക​ൾ വേ​ഗ​ത കു​റ​ഞ്ഞ ഇ​ട​തു​വ​ശ​ത്തെ ട്രാ​ക്കി​ലൂ​ടെ മാ​ത്ര​മേ ഓ​ടി​ക്കാ​വൂ​വെ​ന്നാ​ണ് നി​ർ​ദ്ദേ​ശം.

ദേ​ശീ​യ​പാ​ത​യി​ൽ 70 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ മാ​ത്ര​മേ ഓ​ടി​ക്കാ​വൂ​വെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും രാ​ത്രി​യി​ലും മ​റ്റും ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ് ലോ​റി​ക​ളു​ടെ മ​ര​ണ​പാ​ച്ചി​ൽ. ലോ​റി​ക​ൾ വേ​ഗ ട്രാ​ക്കി​ലൂ​ടെ ഓ​ടി​ക്കു​ന്ന​തു​മൂ​ലം മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ​പാ​ത​യി​ൽ സു​ഗ​മ​മാ​യ യാ​ത്ര​യ്ക്ക് പ​ല​പ്പോ​ഴും ത​ട​സ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

ഇ​ട​തു​വ​ശ​ത്തു​കൂ​ടെ മാ​ത്ര​മേ ഓ​ടി​ക്കാ​വൂ​വെ​ന്ന് ലോ​റി ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ പ​ല​പ്പോ​ഴും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ഇ​ത്ത​രം ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്താ​ൽ പി​ന്നീ​ട് ഈ ​ഡ്രൈ​വ​ർ​മാ​ർ വ​ല​തു​വ​ശ​ത്തെ ഡ്രൈ​വിം​ഗ് ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

ലോ​റി​ക​ൾ വ​ലി​യ വാ​ഹ​ന​മാ​യ​തി​നാ​ൽ ഡി​വൈ​ഡ​റു​ക​ൾ പോ​ലും ഇ​ടി​ച്ചു ക​യ​റി വ​രു​ന്ന അ​നു​ഭ​വ​മാ​ണ് അ​വി​നാ​ശി അ​പ​ക​ടം ന​ൽ​കു​ന്ന സൂ​ച​ന. ഇ​തി​നാ​ൽ വ​ല​തു​വ​ശ​ത്തു​കൂ​ടെ​യു​ള്ള ലോ​റി​ക​ളു​ടെ ഓ​ട്ടം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Related posts

Leave a Comment