പതിവ് തെറ്റിച്ച്  വി​ല​ക്ക​യ​റ്റം അ​ധി​ക​മി​ല്ലാ​തെ വി​ഷു​ക്കാല പ​ച്ച​ക്ക​റി​വി​പ​ണി; ഞെട്ടിച്ച ചെറുനാരങ്ങ വില ഇപ്പോഴും ഉയർന്ന് തന്നെ


തൃ​ശൂ​ർ: ഈ ​വി​ഷു​ക്കാ​ല​ത്തു വി​ല​ക്ക​യ​റ്റ​ത്തി​ൽ കു​റ​ച്ചെ​ങ്കി​ലും ആ​ശ്വാ​സം ന​ൽ​കു​ന്ന​തു പ​ച്ച​ക്ക​റിവി​പ​ണി​യാ​ണ്. എ​ല്ലാ​വ​ർ​ഷ​വും വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ചു പ​ച്ച​ക്ക​റി​ക​ൾ​ക്കു വി​ലകൂ​ടു​ക പ​തി​വാ​ണ്.

ഇ​ത്ത​വ​ണ പ​യ​ർവ​ർ​ഗ​ങ്ങ​ൾ​ക്കു കു​റ​ച്ചു വി​ല കൂ​ടി​യ​തൊ​ഴി​ച്ചാ​ൽ മ​റ്റു പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ഞ്ഞ ആ​ഴ്ച​ത്തെ വി​ല​യി​ൽത​ന്നെ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു.

നാ​ട​ൻ പ​യ​ർ 100, വെ​ള്ള​പ്പ​യ​ർ 60, ബീ​ൻ​സ് 60 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ല​ത്തെ വി​ല. ക​ഴി​ഞ്ഞ​യാ​ഴ്ച യ​ഥാ​ക്ര​മം 80, 50, 50 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു.

വെ​ണ്ട​യ്ക്ക​യ്ക്കു പ​ത്തുരൂ​പ കൂ​ടി​യി​ട്ടു​ണ്ട്. വി​ഷു​വി​ന് ഏ​റ്റ​വും ആ​വ​ശ്യ​ക്കാ​രേ​റു​ന്ന ക​ണി​വെ​ള്ള​രി​ക്കു 30 രൂ​പ മു​ത​ൽ 40 വ​രെ​യാ​ണ് വി​ല. ക​ഴി​ഞ്ഞ ആ​ഴ്ച​ത്തേ​തി​ലും വി​ല കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു വി​ല​ക്കു​റ​വാ​ണെ​ന്നു ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച കു​തി​ച്ചു​യ​ർ​ന്ന ചെറുനാ​ര​ങ്ങ​യു​ടെ വി​ല 200-ൽത​ന്നെ നി​ൽ​ക്കു​ന്നു. ക​റിമാ​ന്പ​ഴ​ത്തി​നു120 രൂ​പ വി​ല​യു​ണ്ട്. വി​ഷു​വി​നു മാ​ന്പ​ഴ പു​ളി​ശേ​രി​ക്കും ക​ണിവ​യ്ക്കാ​നും ച​ന്ദ്രക്കാ​ര​ൻ മാ​ന്പ​ഴ​ത്തി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.

Related posts

Leave a Comment