വൺ, ടു, ത്രീ വേഗം രക്ഷപ്പെട്ടേക്കാം..! തുലാമഴ ശക്തിപ്രാപിച്ചതോടെ നഗരത്തിലെങ്ങും വെള്ളക്കെട്ട്

ഫോട്ടോ -അനൂപ് ടോം

കോ​ട്ട​യം: തു​ലാമ​ഴ ശ​ക്തി ​പ്രാ​പി​ച്ച​തോ​ടെ കോ​ട്ട​യ​ത്തെ പ​ല റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​യി. ശാ​സ്ത്രി ​റോ​ഡിലൂടെ​യു​ള്ള യാ​ത്ര ദുരി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഓ​ട​ക​ൾ നി​റ​ഞ്ഞു വെ​ള്ളം റോ​ഡി​ലും കെ​ട്ടി​ കി​ട​ക്കു​ക​യാ​ണ്. റോ​ഡ് സൈ​ഡി​ൽ നി​ൽ​ക്കു​ന്ന​വ​രു​ടെ ദേ​ഹ​ത്ത് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്പോ​ൾ ചെ​ള്ളി​വെ​ള്ളം തെ​റി​ക്കു​ന്ന​തു പ​തി​വാ​യി.

വെ​ള്ള​ക്കെ​ട്ടു​ക​ൾ കാ​ര​ണം ഗ​താ​ഗ​ത​ക്കു​രു​ക്കും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ കാ​ൽ​ന​ട​യാത്രക്കാ​രെ മാ​ത്ര​മ​ല്ല, ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രെ​യും ചു​റ്റി​ച്ചു. സ്റ്റാ​ർ ജം​ഗ്ഷ​ൻ, ബേ​ക്ക​ർ ജം​ഗ്ഷ​ൻ, കു​മ​ര​കം റോ​ഡ് തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ സ്ഥി​രം വെ​ള്ള​ക്കെ​ട്ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡ് നി​റ​യെ വെ​ള്ള​മാ​ണ്.

സ്റ്റാ​ർ ജം​ഗ്ഷ​നി​ലെ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം ഓ​ട​യി​ലെ വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യ​ത് വാ​ഹ​ന ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചു. ഓ​ട​യ്ക്കു മു​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​യും മ​റ്റും വെ​ള്ള​ത്തി​ലാ​യി
. മ​ഴ അ​തി​ശ​ക്ത​മാ​യ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ലൈ​റ്റി​ട്ടാ​ണ് ഓ​ടി​യ​ത്. എ​ന്നി​ട്ടും ഡ്രൈ​വ​ർ​മാ​ർ​ക്ക് വ​ഴി ശ​രി​ക്കും കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ട്രാ​ഫി​ക് പോ​ലീ​സ് ന​ന്നേ വി​ഷ​മി​ച്ചു.

Related posts