മൊബൈൽ ഫോണിലൂടെ തട്ടിപ്പ് സന്ദേശങ്ങൾ ; ചുളുവിൽ ലക്ഷപ്രഭുവാകാൻ ആഗ്രഹിച്ചവർക്ക് കിട്ടിയത്  എട്ടിന്‍റെ പണി

കോ​ട്ട​യം: മൊ​ബൈ​ൽ ഫോ​ണി​ലെ ത​ട്ടി​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ൽ കു​ടു​ങ്ങി പ​ല​രു​ടെ​യും ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​യി. ഓ​ണ്‍​ലൈ​ൻ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ങ്ങ​ൾ​ക്ക് ആ​റു ല​ക്ഷം രൂ​പ കി​ട്ടി​യി​രി​ക്കു​ന്നു. പ്രോ​സ​സിം​ഗ് തു​ക​യാ​യി ആ​റാ​യി​രം ന​ൽ​കു​ക. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ആ​റു ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടി​ലെ​ത്തും. ഇ​താ​ണ് ഫോ​ണി​ലെ​ത്തി​യ സ​ന്ദേ​ശം. ഇ​ത് വി​ശ്വ​സി​ച്ച​വ​ർ​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

പൊ​ൻ​കു​ന്ന​ത്ത് സ്വ​കാ​ര്യ​കോ​ള​ജി​ൽ സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​ഞ്ഞി​ക്കു​ഴി​യി​ലെ ഒ​രു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും കോ​ടി​മ​ത​യി​ൽ സ്പെ​യ​ർ പാ​ർ​ട്സ് ക​ട​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നും ഇ​ത്ത​ര​ത്തി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ സ​ന്ദേ​ശം വി​ശ്വ​സി​ച്ച് പ​ണം ത​ട്ടി​പ്പു​കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ച്ച​താ​യാ​ണ് സൂ​ച​ന.

ക​ബളി​പ്പി​ക്ക​പ്പെ​ട്ട​വ​ർ മാ​ന​ക്കേ​ടോ​ർ​ത്ത് പ​രാ​തി​പ്പെ​ടാ​ൻ തു​നി​യു​ന്നു​മി​ല്ല. ചെ​റി​യ തു​ക​യാ​ണ​ല്ലോ ന​ഷ്ടപ്പെ​ട്ട​ത് എ​ന്ന സ​മാ​ധാ​ന​ത്തി​ൽ പ​രാ​തി​യു​മാ​യി ന​ട​ക്കാ​നി​ല്ലെ​ന്നാ​ണ് കൂ​ടു​ത​ൽ പേ​രും ചി​ന്തി​ക്കു​ന്ന​ത്. പൊ​ൻ​കു​ന്നം, ക​ഞ്ഞി​ക്കു​ഴി, സ്വ​ദേ​ശി​ക​ൾ​ക്ക് ആ​റാ​യി​രം രൂ​പ വീ​ത​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ആ​റാ​യി​രം രൂ​പ അ​ട​ച്ചാ​ൽ പി​ന്നീ​ട് കു​ടു​ത​ൽ തു​ക ചോ​ദി​ച്ച് സ​ന്ദേ​ശം വ​രും. കോ​ടി​മ​ത സ്വ​ദേ​ശി തു​ട​ർ സ​ന്ദേ​ശം പ്ര​കാ​രം നി​കു​തി​യു​ന​ത്തി​ൽ 25,000 രൂ​പ കൂ​ടി അ​ട​ച്ചു. പി​ന്നീ​ട് സ​ന്ദേ​ശ​വു​മി​ല്ല. മെ​സേ​ജ് അ​യ​ച്ച​വ​രെ ബ​ന്ധ​പ്പെ​ടാ​നാ​വു​ന്നു​മി​ല്ല.

ഫോ​ണ്‍ ന​ന്പ​രു​ക​ൾ ന​റു​ക്കി​ട്ട​പ്പോ​ൾ ഭാ​ഗ്യ​ശാ​ലി​യാ​യി. ഏ​റ്റ​വു​മ​ധി​കം ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ച്ച​വ​രി​ൽ​നി​ന്ന് ന​റു​ക്കി​ട്ട് വി​ജ​യാ​യി. ഓ​ണ്‍​ലൈ​ൻ ഷോ​പ്പിംഗ് ന​ട​ത്തി​യ​വ​രി​ൽ​നി​ന്ന് ന​റു​ക്കി​ട്ട് വി​ജ​യി​യാ​യി എ​ന്നി​ങ്ങ​നെ വി​വി​ധ രീ​തി​യി​ലു​ള്ള മെ​സേ​ജു​ക​ളാ​ണ് എ​ത്തു​ന്ന​ത്. പ്രോ​സ​സിം​ഗ് ചാ​ർ​ജും ടാ​ക്സും കു​റ​ച്ച് സ​മ്മാ​ന​ത്തു​ക ന​ൽ​കി​യാ​ൽ മ​തി എ​ന്ന് മ​റു​പ​ടി ന​ൽ​കു​ന്ന ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്നു.

സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ ക്വി​സ് മ​ത്സ​രം ന​ട​ത്തി പ​ണം ചോ​ർ​ത്തു​ന്ന സം​ഘ​ങ്ങ​ളു​മു​ണ്ട്. എ​ട്ടു രൂ​പ​വ​രെ മെ​സേ​ജ് തു​ക​ ഈടാ​ക്കും. ശ​രി​യു​ത്ത​ര​ങ്ങ​ൾ അ​യ​ച്ചാ​ൽ വീ​ണ്ടും ചോ​ദ്യ​ങ്ങ​ൾ കി​ട്ടി​ക്കൊ​ണ്ടി​രി​ക്കും. വ​ലി​യ സ​മ്മാ​ന​ തു​കക​ൾ പ്ര​തീ​ക്ഷി​ച്ച് ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കു​ന്ന ഫോ​ണി​ൽ നി​ന്ന് തു​ക ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടേ​യി​രി​ക്കും. കൊ​ച്ചി ഏ​ത് സം​സ്ഥാ​ന​ത്താ​ണ്. താ​ജ്മ​ഹ​ൽ ഏ​വി​ടെ എ​ന്നി​ങ്ങ​നെ​യു​ള്ള ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​സൂ​ചി​ക​ക​ളും ന​ൽ​കി​യാ​ണ് പ്ര​ലോ​ഭി​പ്പി​ക്കു​ന്ന​ത്. മെ​സേ​ജ് തു​ക​യു​ടെ ഒ​രു വി​ഹി​തം ക്വി​സ് ബി​സി​ന​സു​കാ​രു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​ക്കൊ​ണ്ടി​രി​ക്കും.

Related posts