നടേശന്‍റെ വാക്കുകൾ..! എ​സ്എ​ന്‍ ട്ര​സ്റ്റിന്‍റെ മു​ഖ​മു​ദ്ര ജ​ന​കീ​യ​ത​; 6 വ​ര്‍​ഷം​മു​മ്പ് വ​രെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​പ്പോ​ള്‍ തന്നെ കൊ​ള്ള​ക്കാ​ര​നെ​ന്ന് വിളിക്കുന്നതെന്ന് വെ​ള്ളാ​പ്പ​ള്ളി

vellapallyആ​റ്റി​ങ്ങ​ല്‍: ജ​ന​കീ​യ​ത​യാ​ണ് എ​സ്എ​ന്‍ ട്ര​സ്റ്റി​ന്‍റെയും എ​സ്​എ​ന്‍ഡിപി യോ​ഗ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത​യെ​ന്ന് എ​സ്എ​ന്‍ഡിപി യോഗം ജനറൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി​ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.     എ​സ്എ​ന്‍ട്ര​സ്റ്റ് വ​ര്‍​ക്ക​ല റീ​ജി​യ​ണ്‍ ആ​റ്റി​ങ്ങ​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച തെര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​റ് വ​ര്‍​ഷം​മു​മ്പ് വ​രെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​പ്പോ​ള്‍ കൊ​ള്ള​ക്കാ​ര​നെ​ന്ന് വി​ളി​ച്ച് എ​തി​ര്‍​പ​ക്ഷ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്.    സ​മു​ദാ​യ​സം​ഘ​ട​ന​ക​ളെ സ്വ​ന്തം വ്യ​വ​സാ​യം കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച​വ​ര്‍​ക്ക് അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴാ​ണ് താ​ന്‍ കൊ​ള്ള​രു​താ​ത്ത​വ​നാ​യ​ത്. എ​സ്എ​ന്‍​ഡിപി ആ​റ്റി​ങ്ങ​ല്‍ യൂ​ണി​യ​ന്‍​പ്ര​സി​ഡന്‍റ് എ​സ്.​ഗോ​കു​ല്‍​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ചി​റ​യി​ന്‍​കീ​ഴ് യൂ​ണി​യ​ന്‍​പ്ര​സി​ഡന്‍റ് സി. ​വി​ഷ്ണു​ഭ​ക്ത​ന്‍, ശി​വ​ഗി​രി​യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്റ് ക​ല്ല​മ്പ​ലം​ന​കു​ല​ന്‍, സെ​ക്ര​ട്ട​റി അ​ജി എ​സ്.​ആ​ര്‍.​എം, കി​ളി​മാ​നൂ​ര്‍ യൂ​ണി​യ​ന്‍ ക​ണ്‍​വീ​ന​ര്‍ വേ​ണു​കാ​ര​ണ​വ​ര്‍, യൂ​ത്ത്മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന​ചെ​യ​ര്‍​മാ​ന്‍ സ​ന്ദീ​പ്ക​ട​യ്ക്ക​ല്‍, റോ​യ​ല്‍​അ​ജി, സു​ധീ​ര്‍, സു​ജാ​ത​ന്‍, അ​ജു, പ്ര​സ​ന്ന​ബാ​ബു, ദ​ഞ്ചു​ദാ​സ്, പി. ​കെ. സു​രേ​ഷ്, സൂ​ര​ജ്, ശ്രീ​ക​ല, ആ​റ്റി​ങ്ങ​ല്‍ യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി എം.​അ​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts