ഉ​മ്മാ​ക്കി​ക​ൾ​ക്ക് മു​ന്നി​ൽ ഭ​യ​ന്നോ​ടി​ല്ല: യോ​ഗ​നാ​ദ​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: ത​നി​ക്കെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി യോ​ഗ​നാ​ദ​ത്തി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ത​ന്നെ തെ​ര​ഞ്ഞു​പി​ടി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു. വി​മ​ർ​ശ​ന​ങ്ങ​ൾ ത​നി​ക്ക് പു​ത്ത​രി​യ​ല്ല, എ​ന്നാ​ല്‍ എ​സ്എ​ൻ​ഡി​പി​ക്കെ​തി​രാ​യ വാ​ളോ​ങ്ങ​ലി​ൽ മൗ​നം പാ​ലി​ക്കാ​നാ​കി​ല്ല. സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ​താ​ണ് താ​ൻ ചെ​യ്ത തെ​റ്റ്. ഉ​മ്മാ​ക്കി​ക​ൾ​ക്ക് മു​ന്നി​ൽ ഭ​യ​ന്നോ​ടി​ല്ല. യോ​ഗ​നാ​ദം മാ​സി​ക​യി​ലെ എ​ഡി​റ്റോ​റി​യ​ലി​ലൂ​ടെ​യാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ്ര​തി​ക​ര​ണം.

കേ​ര​ള ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യോ​ളം വ​രു​ന്ന പി​ന്നാ​ക്ക, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ ജ​ന​സ​മൂ​ഹ​ത്തി​ന്റെ യ​ഥാ​ർ​ത്ഥ ആ​ശ​ങ്ക​ക​ളാ​ണ് യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ താ​ൻ ഉ​ന്ന​യി​ക്കു​ന്ന​ത്. ഭ​ര​ണം നി​ല​നി​ർ​ത്താ​നും അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​നും വേ​ണ്ടി കേ​ര​ള​ത്തി​ലെ പ്ര​ധാ​ന രാ​ഷ്ട്രീ​യ മു​ന്ന​ണി​ക​ൾ മ​തേ​ത​ര കു​പ്പാ​യ​മി​ട്ട മു​സ്ലിം ലീ​ഗെ​ന്ന ല​ക്ഷ​ണ​മൊ​ത്ത വ​ർ​ഗീ​യ സം​ഘ​ട​ന​യെ താ​ലോ​ലി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ മി​ണ്ടാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല.

മു​സ്ലിം ലീ​ഗി​നെ രാ​ഷ്ട്രീ​യ​മാ​യി വി​മ​ർ​ശി​ക്കു​ന്ന​വ​രെ ഉ​ട​ൻ ത​ന്നെ വ​ർ​ഗീ​യ​വാ​ദി​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലു​ള്ള​ത്. മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫു​ക​ളെ​യും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​രി​ശോ​ധി​ച്ചാ​ൽ അ​ത് മ​ന​സി​ലാ​കും. ത​ന്നേ​ക്കാ​ൾ ന​ന്നാ​യി പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളും വി​ഷ​മ​ത​ക​ളും മ​ന​സി​ലാ​ക്കി​യ മ​റ്റൊ​രാ​ളു​ണ്ടോ എ​ന്ന് സം​ശ​യ​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​സു​ക​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി
വോ​ട്ട​ർ പ​ട്ടി​ക കേ​സ്, തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ്, മൈ​ക്രോ ഫി​നാ​ൻ​സ് കേ​സ്, ക​മ്പ​നി നി​യ​മ​ക്കേ​സ്, എ​സ്എ​ൻ ട്ര​സ്റ്റ് കേ​സ്, കെ.​കെ. മ​ഹേ​ശ​ൻ ആ​ത്മ​ഹ​ത്യ കേ​സ് തു​ട​ങ്ങി ഒ​രു കേ​സി​ലും ത​നി​ക്കെ​തി​രേ വി​ധി​യി​ല്ല. നി​ര​വ​ധി കേ​സു​ക​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് എ​സ്എ​ന്‍​ഡി​പി യോ​ഗം ന​ട​ത്തു​ണ്ട്. എ​ന്നാ​ൽ ഒ​രു കേ​സി​ലും ത​നി​ക്കെ​തി​രേ വി​ധി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ അ​വ​കാ​ശ​പ്പെ​ട്ടു.

ചി​ല മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണ്, കേ​സ് തോ​ൽ​ക്കു​മ്പോ​ൾ വ​ഴി​യി​ൽ മൈ​ക്ക് കെ​ട്ടി ആ​ക്ഷേ​പി​ച്ച് ജ​യി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ചി​ല ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ അ​തി​നെ അ​ജ​ണ്ട​യാ​ക്കി മാ​റ്റി. കോ​ട്ടും ടൈ​യും കെ​ട്ടി ചി​ല​ർ ന​ട​ത്തു​ന്ന അ​ന്തി ച​ർ​ച്ച​ക​ൾ ക​ണ്ട് സ​മു​ദാ​യാം​ഗ​ങ്ങ​ൾ ചി​രി​ക്കു​ക​യാ​ണ്.
ചാ​ന​ൽ മു​ത​ലാ​ളി​മാ​രു​ടെ എ​തി​രാ​ളി​ക​ളെ വി​ചാ​ര​ണ ചെ​യ്യു​ന്ന​താ​ണോ മാ​ധ്യ​മ​ധ​ർ​മം. അ​ധ​മ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി യോ​ഗ​നാ​ദം എ​ഡി​റ്റോ​റി​യ​ലി​ൽ വ്യ​ക്ത​മാ​ക്കി.

ഭൂ​രി​പ​ക്ഷ സ​മൂ​ഹ​ത്തെ ഒ​തു​ക്കാ​ൻ ആ​സൂ​ത്രി​ത ശ്ര​മം സം​സ്ഥാ​ന​ത്തെ ഭൂ​രി​പ​ക്ഷ ഹി​ന്ദു ജ​ന​വി​ഭാ​ഗ​ത്തെ സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും ഒ​തു​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്. അ​തി​ന്റെ പി​ന്നി​ൽ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും മു​സ്ലിം ലീ​ഗി​ന്റെ സാ​ന്നി​ധ്യ​മു​ണ്ട്. താ​ൻ ഒ​രി​ക്ക​ലും മു​സ്ലിം മ​ത​സ​മൂ​ഹ​ത്തെ​യ​ല്ല എ​തി​ർ​ക്കു​ന്ന​തെ​ന്നും മ​റി​ച്ച് മു​സ്ലിം ലീ​ഗെ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ​യാ​ണെ​ന്നും എ​ത്ര​യോ വ​ട്ടം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി എ​ഡി​റ്റോ​റി​യ​ലി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

എ​ബി​ലി​ൻ കെ. ​ഏ​ബ്ര​ഹാം

Related posts

Leave a Comment