വാഷിംഗ്ടൺ ഡിസി: അമേരിക്ക-ഇറാൻ സമാധാന കരാർ യാഥാർഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ വച്ച് കരാറിൽ ഒപ്പുവച്ചെന്നാണ് പ്രതികരണം. ഇതൊരു താത്കാലിക ധാരണ മാത്രമാണെന്നും ഇറാൻ കൃത്യമായി പെരുമാറിയില്ലെങ്കിൽ വീണ്ടും ആക്രമണം നടത്തുമെന്നും ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാൻ അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ഒപ്പുവെക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഫ്രാൻസിലെ എവിയൻ വേദിയാകുന്ന ജി 7 ഉച്ചകോടിക്കിടെ ഈജിപ്തുമായി നടന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.
മാസങ്ങൾ നീണ്ട സംഘർഷം അവസാനിപ്പിക്കാനായി യുഎസും ഇറാനും ചേർന്ന് സമാധാന കരാറിൽ ഒപ്പുവെക്കാൻ 48 മണിക്കൂർ മാത്രം ശേഷിക്കെയാണ് ട്രംപിന്റെ ഈ പ്രതികരണം.
