പ​ശു​വി​ന് സു​ഖ​മി​ല്ലെ​ന്ന് വി​ളി​ച്ചു വ​രു​ത്തി ! ബ​ല​മാ​യി വി​വാ​ഹം ക​ഴി​പ്പി​ച്ചെ​ന്നു മൃ​ഗ​ഡോ​ക്ട​റു​ടെ പ​രാ​തി…

മൃ​ഗ​ഡോ​ക്ട​റെ ക​ള്ളം പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി ബ​ല​മാ​യി വി​വാ​ഹം ക​ഴി​പ്പി​ച്ച​താ​യി പ​രാ​തി.

ബി​ഹാ​ര്‍ ബാ​ഗു​സ​രാ​യി ജി​ല്ല​യി​ലെ മൃ​ഗ ഡോ​ക്ട​ര്‍ സ​ത്യം കു​മാ​ര്‍ ഝാ​യെ​യാ​ണ് ക​ള്ളം പ​റ​ഞ്ഞ് വി​ളി​ച്ചു വ​രു​ത്തി നി​ര്‍​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ച​ത്.

പ​ശു​വി​ന് സു​ഖ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഡോ ​സ​ത്യം കു​മാ​റി​നെ ത​ന്ത്ര​പൂ​ര്‍​വം വി​ളി​ച്ചു​വ​രു​ത്തി വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വി​ളി​ച്ചു​വ​രു​ത്തി​യ ആ​ളു​ക​ള്‍ ആ ​വീ​ട്ടി​ലെ പെ​ണ്‍​കു​ട്ടി​യു​മാ​യി നി​ര്‍​ബ​ന്ധ​പൂ​ര്‍​വം വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, പ​ശു​വി​നെ ചി​കി​ത്സി​ക്കാ​ന്‍ പോ​യ മ​ക​ന്‍ ഏ​റെ വൈ​കി​യും തി​രി​ച്ച് എ​ത്ത​തി​നെ തു​ട​ര്‍​ന്ന് കു​ടും​ബം അ​ന്വേ​ഷി​ച്ച് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വി​വാ​ഹം ക​ഴി​ഞ്ഞ​താ​യി അ​റി​ഞ്ഞ​ത്.

തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ സ​ത്യം കു​മാ​റി​ന്റെ വി​വാ​ഹ വീ​ഡി​യോ കു​ടും​ബ​ത്തി​ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഡോ​ക്ട​റു​ടെ തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ലെ കാ​ര​ണം കു​ടും​ബം അ​റി​യു​ന്ന​ത്.

കു​ടും​ബം ടേ​ഗ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment