ഉപരാഷ്‌ട്രപതി വെ​ങ്ക​യ്യ നാ​യി​ഡു 21ന് ഗുരുവായൂരിൽ; അ​ഷ്ട​പ​തി ആ​ട്ട​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ന്‍റെ ഉദ്ഘാടനത്തിനാണ് എത്തുന്നത്

ഗുരുവായൂർ: ഉ​പ​രാ​ഷ്‌​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു 21ന് ​ഗു​രു​വാ​യൂ​രി​ലെ​ത്തും. ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ധ​ർ​മ്മ​ക​ലാ സ​മു​ച്ച​യം ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഷ്ട​പ​തി ആ​ട്ട​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യാ​ണ് ഉ​പ​രാ​ഷ്‌​ട്ര​പ​തി ഗു​രു​വാ​യൂ​രി​ലെ​ത്തു​ന്ന​ത്.

അ​ന്നേ​ദി​വ​സം വൈ​കി​ട്ട് നാ​ലി​ന് ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ പൂ​ന്താ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ച​ട​ങ്ങ്. ജ​യ​ദേ​വ കൃ​തി​ക​ളു​ടെ അ​ഷ്ട​പ​തി ആ​ട്ടം കാ​ല​ടി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​ധ്യാ​പ​ക​നാ​യ ഡോ. ​വേ​ണു​നാ​യ​രാ​ണ് ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. ക​ലാ​സം​വി​ധാ​നം സി​നി​മ സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​റാ​ണ് ഒ​രു​ക്കു​ന്ന​ത്.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​രാ​ണ് ട്ര​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി ഡോ. ​മ​ഹേ​ഷ് ശ​ർ​മ്മ, സം​സ്ഥാ​ന മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ഉ​പ​രാ​ഷ്‌​ട്ര​പ​തി ക്ഷേ​ത്ര​ദ​ർ​ശ​ന​വും ന​ട​ത്തും

Related posts