ജ​യി​ച്ചാ​ലും തോ​റ്റാ​ലും ആ​വ​ശ്യം നി​റ​വേ​റ്റു​മെ​ന്ന് അ​ന്ന് ന​ൽ​കി! പ​രാ​ജ​യ​പ്പെ​ട്ടിട്ടും വാ​ഗ്ദാ​നം പാ​ലി​ച്ച് വി​ജ​യ​കൃ​ഷ്ണ​ൻ

മു​ത​ല​മ​ട: മോ​ട്ടോ​ർ കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടു വ​ർ​ഷ​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്‌​സ​പ്പെ​ട്ട ക​ള്ളി​യ​ന്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ൽ നെ·ാ​റ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സി.​എ​ൻ.​വി​ജ​യ​കൃ​ഷ്ണ​ന്‍റെ ഇ​ട​പെ​ട​ലി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​യി.

തി​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് മു​ത​ല​മ​ട ക​ള്ളി​യ​ന്പാ​റ ആ​ദി​വാ​സി ഉൗ​രി​ലെ​ത്തി​യ സ്ഥാ​നാ​ർ​ത്ഥി സി.​എ​ൻ.​വി​ജ​യ​കൃ​ഷ്ണ​നോ​ട് ഉൗ​രു​വാ​സി​ക​ൾ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​മാ​യി​രു​ന്നു കു​ടി​വെ​ള്ളം .

ഉൗ​രി​ൽ തു​റ​ന്ന കി​ണ​റു​ണ്ടെ​ങ്കി​ലും വൃ​ത്തി​യി​ല്ല, ടാ​ങ്ക​റി​ൽ ല​ഭി​ക്കു​ന്ന വെ​ള്ളം ശു​ദ്ധ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ പ​രാ​തി.

ജ​യി​ച്ചാ​ലും തോ​റ്റാ​ലും ആ​വ​ശ്യം നി​റ​വേ​റ്റു​മെ​ന്ന് അ​ന്ന് വി​ജ​യ​കൃ​ഷ്ണ​ൻ ഉ​റ​പ്പു ന​ൽ​കി.​

തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു ശേ​ഷം കു​ന്നം​കു​ളം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ലെ​ബീ​ബ് ഹ​സ്‌​സ​ൻ ത​ന്‍റെ പി​താ​വ് ആ​ർ.​വി.​ഹ​സ്‌​സ​ൻ മോ​ന്‍റെ പേ​രി​ൽ ന​ൽ​കി​യ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​ൽ കി​ണ​ർ വൃ​ത്തി​യാ​ക്കി, പു​തി​യ മോ​ട്ടോ​ർ, പു​തി​യ മോ​ട്ടോ​ർ​പ്പു​ര എ​ന്നി​വ സ്ഥാ​പി​ച്ചു.​കൂ​ടാ​തെ പൈ​പ്പ് ലൈ​ൻ ഇ​ട്ട് ഓ​രോ വീ​ട്ടി​ലേ​ക്കും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി.​ഇ​തോ​ടെ 17 കു​ടും​ബ​ങ്ങ​ളി​ലെ 80ഓ​ളം പേ​ർ​ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം എ​ത്തി. ഉൗ​രു​മൂ​പ്പ​ൻ കെ.​വേ​ലാ​യു​ധ​ൻ ജ​ല​വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ർ. ഉ​ഷ, ആ​റു​മു​ഖ​ൻ, സ​ജേ​ഷ് ച​ന്ദ്ര​ൻ, സ​ന​ൽ മീ​നി​ക്കോ​ട്, സു​ഹൈ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു

Related posts

Leave a Comment