405 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ; സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കുന്നത്‌ ഒ​രു റി​ട്ട​യേ​ർ​ഡ് എ​സ്പി​യു​ടെ മ​ക​നാ​ണെന്ന് സൂചന

കാ​ട്ടാ​ക്ക​ട : സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​യ 405 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

മ​ല​യി​ൻ​കീ​ഴ് മൂ​ങ്ങോ​ട് മു​ക്കം​പാ​ല​മൂ​ട്ടി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രിശോ​ധ​ന​യി​ൽ തി​രു​മ​ല സ്വ​ദേ​ശി ഹ​രി​കു​മാ​ർ, ബീ​മാ​പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ഷ്ക​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

​ആ​ന്ധ്രയി​ലെ രാ​ജ​മു​ന്ദ്രിയിൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്തു​ള്ള ര​ണ്ടു പേ​ർ​ക്ക് വേ​ണ്ടി​യാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​തെ​ന്നു പി​ടി​യി​ലാ​യ പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി​യ​താ​യി എ​ക്സൈ​സ് പ​റ​ഞ്ഞു.

വാ​ഹ​ന​ത്തിന്‍റെ മു​ൻ ചി​ല്ലു​ക​ളും വാ​തി​ലു​ക​ളും വ​ശ​ങ്ങ​ളും ഒ​ക്കെ പി​ടി​കൂ​ടു​മ്പോ​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു.​

പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വും വാ​ഹ​ന​വും എ​ക്സൈ​സ് തി​രു​വ​ന​ത​പു​രം വ​ഞ്ചി​യൂ​രി​ലു​ള്ള കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി .

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ബാ​ല​രാ​മ​പു​ര​ത്തു​നി​ന്ന് 203 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തേ സം​ഘ​ത്തി​ൽ പെ​ട്ട​വ​ർ ത​ന്നെ​യാ​ണ് പി​ടി​യി​ലാ​യ ഹ​രി​കു​മാ​റും അ​ഷ്ക​റു​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ​ഠ​ന​ത്തി​നും മ​റ്റു​മാ​യി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ യു​വാ​ക്ക​ളാ​ണ് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ലൂ​ടെ പി​ന്നീ​ട് ക​ച്ച​വ​ട​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

ക​ഞ്ചാ​വു​മാ​യി ‌ കാ​റി​ൽ ചെ​ന്നൈ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് സം​ഘ​ത്തെ പി​ൻ​തു​ട​ർ​ന്ന എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ക്കം​പാ​ല​മൂ​ട്ടി​ൽ വ​ച്ച് കാ​ർ ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 178 പാ​യ്ക്ക​റ്റു​ക​ളി​ലാ​യി 405 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.​

ഒ​രു റി​ട്ട​യേ​ർ​ഡ് എ​സ്പി​യു​ടെ മ​ക​നാ​ണ് സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്ന് സൂ​ച​ന​യു​ണ്ട്.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ചെ​ക്കിം​ഗ് ഉ​ണ്ടാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​വ​ർ ഊ​ടു​വ​ഴി​യി​ലൂ​ടെ​യാ​ണ്ത​ല​സ്ഥാ​ന​ത്തെ​ത്തി​യ​ത്.​

മ​ല​യി​ൻ​കീ​ഴി​ൽ ചെ​ക്കിം​ഗ് ഉ​ണ്ടാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നാ​ൽ ഇ​വ​ർ അ​ന്തി​യൂ​ർ​ക്കോ​ണ​ത്തു​നി​ന്നും തി​രി​ഞ്ഞ് മൂ​ങ്ങോ​ട് റോ​ഡ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി. ​അ​നി​കു​മാ​ർ, ജി. ​കൃ​ഷ്ണ​കു​മാ​ർ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ​കെ. വി ​വി​നോ​ദ്, ആ​ർ.​ജി. രാ​ജേ​ഷ്, എ​സ്. മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ബി. ​ഹ​രി​കു​മാ​ർ, രാ​ജ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​സു​ബി​ൻ, എ​സ്.ഷം​നാ​ദ്, രാ​ജേ​ഷ്, ​വി​ശാ​ഖ്, ജി​തീ​ഷ്, ബി​ജു, ശ്രീ​ലാ​ൽ, മ​ഹ​മ്മ​ദ് അ​ലി, അ​നി​ഷ്, രാ​ജീ​വ്എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment