വിനായകന്‍റെ മരണം; പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്; സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിന് ഇരയായതായി റിപ്പോർട്ട്; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് രാഷ്‌ട്രീയ നേതാക്കൾ

vinayakan-deathഏ​ങ്ങ​ണ്ടി​യൂ​ർ: ഏ​ങ്ങ​ണ്ടി​യൂ​രി​ൽ പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്ത​തി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ​ചെ​യ്ത വി​നാ​യ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദ്ദി​ച്ചി​രു​ന്നു​വെ​ന്ന പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ​സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​സി​സി അം​ഗ​വും പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യ ഇ​ർ​ഷാ​ദ്.​കെ. ചേ​റ്റു​വ ,മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​ര്യാ​ട്ട്, നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്ഥാ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ ദ​ലി​ത് വി​രു​ദ്ധ സ​മീ​പ​ന​ത്തി​ന്‍റെ​യും, പോ​ലീ​സ് രാ​ജി​ന്‍റെ​യും അ​വ​സാ​ന ഇ​ര​യാ​ണ് വി​നാ​യ​ക് എ​ന്ന് ഇ​വ​ർ ആ​രോ​പി​ച്ചു. മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യി ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വാ​വി​ന്‍റെ കു​ടും​ന്പ​ത്തി​ന് ഇ​രു​പ​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts