കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് ആവശ്യവുമായി വി​നാ​യകന്‍റെ മാ​താ​പി​താ​ക്ക​ൾ  മു​ഖ്യ​മ​ന്ത്രിയെ സന്ദർശിച്ചു; കുറ്റക്കാരായ   ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് പിതാവ് 

ഏ​ങ്ങ​ണ്ടി​യൂ​ർ: ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി ച​ക്കാ​ണ്ട​ൻ കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ മ​ക​ൻ വി​നാ​യ​കെ​ന്‍റ മ​ര​ണം സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ൽ​ക്ക​ണ്ട് മാ​താ​പി​താ​ക്ക​ളും വേ​ട്ടു​വ സ​ർ​വീ​സ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളും സിബി​ഐ​യെ​ക്കൊ​ണ്ട് കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ല്കി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ചേ​ന്പ​റി​ൽ നേ​രി​ട്ട് ചെ​ന്ന് മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും പ​രാ​തി ന​ല്കി​യ​ത്.​പാ​വ​റ​ട്ടി പോ​ലി​സ് സ്റ്റേ​ഷ​നി​ൽ വി​നാ​യ​ക​നെ മ​ർദി​ച്ച​വ​രും ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​രു​മാ​യ സിപി​ഒ കെ.​സാ​ജ​ൻ, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം വ​കു​പ്പ് 107 പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​ത​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​

പ്ര​തി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​ക്കാ​രി​ന്‍റെ സേ​വ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണെ​മ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വേട്ടുവാ ​സ​ർ​വീ​സ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ന​ന്ദ​ൻ വ​ട​ക്കും​ന്ത​ല, ഗം​ഗാ​ധ​ര​ൻ മാ​ങ്ങാ​ടി, വേ​ലാ​യു​ധ​ൻ മേ​ലേ​ട​ത്ത്, പി.​കെ.​അ​നീ​ഷ് എ​ന്നി​വ​രും നി​വേ​ദ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

2017 ജൂ​ണ്‍ 17ന് ​പാ​വ​റ​ട്ടി പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. വി​ട്ട​യ​ച്ച ശേ​ഷം 18 വി ​നാ​യ​ക​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ഈ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി ച്ച് ​ലോ​കാ​യു​ക്ത മാ​ർ​ച്ച് 2ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.​
മു​ഖ്യ​മ​ന്ത്രി​യെ കാ​ണ​നെ​ത്തി​യ വി​നാ​യ​ക​ന്‍റെ മാ​താ​പി​താ​ക്ക​ൾ ശ്രീ​ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്പി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന ശ്രീ​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​നെ​യും സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Related posts