സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​ന്‍​പ് അവരെന്നെ ഒഴിവാക്കി; പിന്നീടിങ്ങോട്ട് വിജയിച്ചു കാണിക്കാൻ തീരുമാനിച്ചു; വിൻസി അലോഷ്യസ്

സി​നി​മ എ​ന്നു​പ​റ​യു​ന്ന​ത് എ​പ്പോ​ഴും പ്ര​വാ​ച​നാ​തീ​ത​മാ​ണ്. ചി​ല​പ്പോ​ഴൊ​ക്കെ അ​ത് ന​മ്മു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ വ​രെ ബാ​ധി​ക്കും. ഒ​രു സി​നി​മ വ​ന്നു.

ന​ല്ല ക​ഥാ​പാ​ത്രം. അ​വ​ര്‍​ക്ക് ഞാ​ന്‍ മെ​ലി​യ​ണ​മാ​യി​രു​ന്നു. പു​ല​ര്‍​ച്ചെ എ​ഴു​ന്നേ​റ്റ് അ​പ്പ​ച്ച​നൊ​പ്പം ഓ​ടാ​ന്‍ തു​ട​ങ്ങി. ഭ​ക്ഷ​ണം കു​റ​ച്ചു. ത​ടി ഒ​തു​ങ്ങി തു​ട​ങ്ങി.

പ​ക്ഷേ സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​ന്‍​പ് വി​ളി​ച്ച് എ​ന്നെ ഒ​ഴി​വാ​ക്കി​യെ​ന്ന് പ​റ​ഞ്ഞു. മു​റി​യ​ട​ച്ചി​രു​ന്ന് ക​ര​ഞ്ഞു.

കാ​ത്തി​രു​ന്ന് കി​ട്ടി​യ​ത് കൈ​യീ​ന്ന് പോ​യ​തു കൊ​ണ്ട് ത​ടി തി​രി​കെ​പി​ടി​ക്കാ​ന്‍ തു​ട​ങ്ങി. ഡി​പ്ര​ഷ​നും ആംഗ്സൈ​റ്റി​യും എ​ന്താ​ണെ​ന്ന് അ​റി​യു​ന്ന​ത് അ​പ്പോ​ഴാ​ണ്.

ഒ​ന്നും ശ​രി​യാ​കു​ന്നി​ല്ല. അ​ങ്ങ​നെ ഇ​രി​ക്കു​മ്പോ​ഴാ​ണ് വി​കൃ​തി​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്. അ​ത് ന​ല്ലൊ​രു തു​ട​ക്ക​മാ​യി​രു​ന്നു എന്ന് വിൻസി അലോഷ്യസ്.

Related posts

Leave a Comment