നി​ല​വി​ല്‍ അ​ച്ഛ​നെ​യും ലാ​ല്‍ അ​ങ്കി​ളി​നെ​യും വ​ച്ച് ഒ​രു സി​നി​മ ഉ​ണ്ടാ​കി​ല്ല; വിനീത് ശ്രീനിവാസൻ

നി​ല​വി​ല്‍ അ​ച്ഛ​നെ​യും ലാ​ല്‍ അ​ങ്കി​ളി​നെ​യും വ​ച്ച് ഒ​രു സി​നി​മ ഉ​ണ്ടാ​കി​ല്ല. അ​ങ്ങ​നെ ഒ​ന്നും ആ​യി​ട്ടി​ല്ല. ആ​രോ​ഗ്യ​വും കാ​ര്യ​ങ്ങ​ളും ഒ​ക്കെ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട​ല്ലോ. അ​ത് ഇ​പ്പോ​ള്‍ ഇ​നി എ​ങ്ങ​നെ​യാ​ണെ​ന്ന് അ​റി​യി​ല്ല. പ​ക്ഷെ സ​ത്യ​ന്‍ അ​ങ്കി​ളോ പ്രി​യ​ന്‍ അ​ങ്കി​ളോ ആ​രെ​ങ്കി​ലും അ​ങ്ങ​നെ ഒ​രു സി​നി​മ ചെ​യ്യ​ട്ടെ എ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​ങ്ങ​നെ ചെ​യ്താ​ല്‍ ന​ന്നാ​യി​രി​ക്കുമെന്ന് വിനീത് ശ്രീനിവാസൻ.

ഞാ​ന്‍ ധ്യാ​നി​നും അ​ച്ഛ​നു​മി​ട​യി​ല്‍ ജീ​വി​ക്കു​ന്ന ഒ​രാ​ളാ​ണ്. കോ​ളജി​ല്‍ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ല്‍ മ​ന​സി​ലു​ള്ള സ​ബ്ജെ​ക്ട് ആ​യി​രു​ന്നു ‘വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം’ എ​ന്ന സി​നി​മ. മാ​റ്റി​വ​ച്ച ഒ​രു സ​ബ്ജെ​ക്ട് ആ​യി​രു​ന്നു ഇ​ത്. ‘ഹൃ​ദ​യം’ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഈ ​സി​നി​മ ചെ​യ്യാ​നു​ള്ള കോ​ണ്‍​ഫി​ഡ​ന്‍​സ് വ​ന്ന​ത്.

ര​ണ്ട് കാ​ല​ഘ​ട്ടം അ​വ​ത​രി​പ്പി​ക്കേ​ണ്ട​തി​നാ​ല്‍ത​ന്നെ ആ​ദ്യം സി​നി​മ ചെ​യ്യാ​ന്‍ കു​റ​ച്ച് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​യി​രു​ന്നു. സി​നി​മ​യി​ല്‍ കോ​ട​മ്പാ​ക്ക​ത്തൊ​ന്നും പോ​യി ഷൂ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ല്ലാം സെ​റ്റി​ടു​ക​യാ​യി​രു​ന്നു.
-വി​നീ​ത് ശ്രീ​നി​വാ​സ​ന്‍

Related posts

Leave a Comment