സാ​രി​യു​ടു​ത്ത് മൈ​ക്ക​ൽ ജാ​ക്സ​ന്‍റെ ‘മൂ​ൺ​വോ​ക്ക്’; സോ​ഷ്യ​ൽ മീ​ഡി​യ​യെ അ​മ്പ​ര​പ്പി​ച്ച് ഇ​ന്ത്യ​ൻ ന​ർ​ത്ത​കി

പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വ​സ്ത്ര​മാ​യ സാ​രി ധ​രി​ച്ച് മൈ​ക്ക​ൽ ജാ​ക്സ​ന്‍റെ പ്ര​ശ​സ്ത​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ൾ അ​നു​ക​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ. കോ​മ​ൾ കു​മാ​രി എ​ന്ന ഇ​ന്ത്യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ണ് സാ​രി​യു​ടു​ത്ത് ന​ല്ല മെ​യ്വ​ഴ​ക്ക​ത്തോ​ടെ മൈ​ക്ക​ൽ ജാ​ക്സ​ന്‍റെ ‘ബി​ല്ലി ജീ​ൻ’ എ​ന്ന ഹി​റ്റ് ഗാ​ന​ത്തി​ന് ചു​വ​ടു​വെ​ച്ച​ത്.

വ​സ്ത്ര​ധാ​ര​ണം കൊ​ണ്ട് ശ​രീ​ര​ച​ല​ന​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള സാ​രി ധ​രി​ച്ചു​കൊ​ണ്ട്, മൈ​ക്ക​ൽ ജാ​ക്സ​ന്‍റെ റോ​ബോ​ട്ടി​ക് പോ​പ്പിം​ഗും ശ​രീ​ര​ച​ല​ന​ങ്ങ​ളും ലോ​ക​പ്ര​ശ​സ്ത​മാ​യ ‘മൂ​ൺ​വോ​ക്കും’ കോ​മ​ൾ അ​തീ​വ കൃ​ത്യ​ത​യോ​ടെ​യും അ​നാ​യാ​സ​മാ​യും ചെ​യ്തെ​ടു​ത്തു എ​ന്ന​താ​ണ് ഈ ​പ്ര​ക​ട​ന​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്.

വെ​റു​മൊ​രു ഡാ​ൻ​സ് വീ​ഡി​യോ എ​ന്ന​തി​ന​പ്പു​റം ഒ​രു ത​മാ​ശ ക​ല​ർ​ന്ന സ്കി​റ്റ് രൂ​പ​ത്തി​ലാ​ണ് കോ​മ​ൾ ഇ​ത് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 2026ൽ ​റി​ലീ​സ് ചെ​യ്ത മൈ​ക്ക​ൽ ജാ​ക്സ​ന്‍റെ ജീ​വ​ച​രി​ത്ര സി​നി​മ​യാ​യ ‘മൈ​ക്ക​ൽ’ ക​ണ്ട​തി​നു​ശേ​ഷം ത​ന്‍റെ അ​മ്മ​യ്ക്ക് പോ​പ്പ് രാ​ജാ​വി​ന്‍റെ നൃ​ത്ത ശൈ​ലി​യോ​ട് ഭ്രാ​ന്ത​മാ​യ അ​ഭി​നി​വേ​ശം തോ​ന്നി​യാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​കും എ​ന്ന ഭാ​വ​ന​യി​ലാ​ണ് ഈ ​വീ​ഡി​യോ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​ശ്ചാ​ത്യ സം​സ്കാ​ര​വും ഇ​ന്ത്യ​ൻ സം​സ്കാ​ര​വും ത​മ്മി​ലു​ള്ള ഈ ​അ​പൂ​ർ​വ സം​യോ​ജ​നം സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. സാ​ധാ​ര​ണ നൃ​ത്ത വ​സ്ത്ര​ങ്ങ​ളി​ൽ പോ​ലും ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ക​ഠി​ന​മാ​യ ചു​വ​ടു​ക​ൾ സാ​രി​യി​ൽ ഇ​ത്ര​യും മ​നോ​ഹ​ര​മാ​യി ചെ​യ്ത​തി​നെ പ​ല​രും പ്ര​ശം​സി​ച്ചു.

“അ​വ​ർ ശ​രി​ക്കും ഒ​രു മി​ക​ച്ച ന​ർ​ത്ത​കി​യാ​ണ്,” എ​ന്ന് ഒ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​പ്പോ​ൾ, “അ​തി​ശ​യ​ക​ര​മാ​യ ചു​വ​ടു​ക​ൾ,” എ​ന്ന് മ​റ്റൊ​രാ​ൾ ക​മ​ന്‍റ് ചെ​യ്തു. ഈ ​പ്ര​ക​ട​നം ക​ണ്ടാ​ൽ സാ​ക്ഷാ​ൽ മൈ​ക്ക​ൽ ജാ​ക്സ​ൺ പോ​ലും ഇ​തി​നെ അം​ഗീ​ക​രി​ക്കു​മാ​യി​രു​ന്നു എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ​ക്ഷം. ആ​ഗോ​ള പോ​പ്പ് സം​സ്കാ​ര​ത്തെ ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​വു​മാ​യി എ​ങ്ങ​നെ മ​നോ​ഹ​ര​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കാ​മെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​വീ​ഡി​യോ എ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ വി​ല​യി​രു​ത്തു​ന്നു.

 

Related posts

Leave a Comment