പി​രി​ച്ചു​വി​ട​പ്പെ​ടു​ന്ന​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മേ​യു​ള്ളൂ; മൈ​ക്രോ​സോ​ഫ്റ്റ് ജീ​വ​ന​ക്കാ​ര​ന്‍റെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു

മൈ​ക്രോ​സോ​ഫ്റ്റ് ക​മ്പ​നി​യി​ൽ പു​തി​യ ഘ​ട്ട പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ, ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടു​ന്ന​തി​ന് പ​ക​രം ത​നി​ക്ക് ആ​ശ്വാ​സ​മാ​ണ് തോ​ന്നു​ന്ന​തെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ഒ​രു ജീ​വ​ന​ക്കാ​ര​ൻ രം​ഗ​ത്ത്. പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ‘ബ്ലൈ​ൻ​ഡ്’ എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ൽ അ​ജ്ഞാ​ത​നാ​യി പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ജൂ​ലൈ 30ഓ​ടെ പി​രി​ച്ചു​വി​ടേ​ണ്ട ജീ​വ​ന​ക്കാ​രു​ടെ അ​ന്തി​മ​പ്പ​ട്ടി​ക മാ​നേ​ജ​ർ​മാ​ർ​ക്ക് ല​ഭി​ക്കു​മെ​ന്നും, ഈ ​ആ​ഴ്ച ത​ന്നെ അ​റി​യി​പ്പ് ഉ​ണ്ടാ​യേ​ക്കു​മെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.​ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ക​മ്പ​നി​യി​ൽ നി​ന്ന് ത​നി​ക്ക് ല​ഭി​ച്ച സൂ​ച​ന​ക​ൾ വെ​ച്ച് പു​തി​യ പി​രി​ച്ചു​വി​ട​ലി​ൽ ത​ന്‍റെ ജോ​ലി​യും പോ​കു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്ന് ഈ ​ജീ​വ​ന​ക്കാ​ര​ൻ പ​റ​യു​ന്നു. ത​ന്നെ പ്ര​ധാ​ന പ്രോ​ജ​ക്ടു​ക​ളി​ൽ നി​ന്ന് പ​തു​ക്കെ ഒ​ഴി​വാ​ക്കി​യ​താ​യും, നി​ല​വി​ലെ ജോ​ലി​ക​ളി​ൽ സ​ഹാ​യി​ക്കാ​നാ​യി മ​റ്റൊ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​നെ നി​യോ​ഗി​ച്ച​താ​യും അ​ദ്ദേ​ഹം കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കൂ​ടാ​തെ മാ​നേ​ജ​ർ ത​ന്നോ​ട് സം​സാ​രി​ക്കു​ന്ന​ത് കു​റ​ച്ച​താ​യും കൃ​ത്യ​മാ​യ ഫീ​ഡ്‌​ബാ​ക്കു​ക​ൾ ന​ൽ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ങ്കി​ലും ത​നി​ക്ക് ഇ​പ്പോ​ൾ വ​ലി​യൊ​രു ഭാ​രം ഒ​ഴി​ഞ്ഞ​തു​പോ​ലെ​യു​ള്ള ആ​ശ്വാ​സ​മാ​ണ് തോ​ന്നു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം എ​ഴു​തി.

“ക​മ്പ​നി​യി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന പു​നഃ​സം​ഘ​ട​ന​ക​ളും, എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ജോ​ലി പോ​കാം എ​ന്ന അ​വ​സ്ഥ​യും, സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​ത് കാ​ണു​ന്ന​തും മാ​ന​സി​ക​മാ​യി വ​ലി​യ സ​മ്മ​ർ​ദ്ദ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ഒ​രു ഘ​ട്ട​മെ​ത്തു​മ്പോ​ൾ ജോ​ലി പോ​കു​മെ​ന്ന ആ​ധി ന​മ്മ​ൾ നി​ർ​ത്തും. പ​ക​രം ഈ ​ജോ​ലി​യി​ൽ തു​ട​രു​ന്ന​ത് ന​മ്മു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്നോ​ർ​ത്ത് ന​മ്മ​ൾ വി​ഷ​മി​ക്കാ​ൻ തു​ട​ങ്ങും. അ​തു​കൊ​ണ്ട് ത​ന്നെ ഇ​വി​ടെ തു​ട​രു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് പു​തി​യൊ​രു തു​ട​ക്ക​മാ​ണെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ കു​റി​ച്ചു.

സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന പി​രി​ച്ചു​വി​ട​ലു​ക​ൾ കാ​ര​ണം സ​മാ​ന​മാ​യ മാ​ന​സി​ക സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി ഐ​ടി ജീ​വ​ന​ക്കാ​ർ ഈ ​കു​റി​പ്പി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പി​രി​ച്ചു​വി​ട​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ ത​ന്റെ ചി​ന്ത​ക​ളി​ൽ മാ​റ്റം വ​ന്നേ​ക്കാ​മെ​ങ്കി​ലും, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​അ​നി​ശ്ചി​ത​ത്വ​ത്തി​ൽ ജീ​വി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഭേ​ദം ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​ത് ത​ന്നെ​യാ​ണ് എ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്.

Related posts

Leave a Comment