എ​ല്ലാം അ​റി​യ​ണ​മെ​ന്നി​ല്ല, സം​സാ​രി​ക്കാ​നു​ള്ള ധൈ​ര്യ​മാ​ണ് പ്ര​ധാ​നം; അ​മേ​രി​ക്ക​ൻ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലെ അ​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞ് ഇ​ന്ത്യ​ൻ യു​വ​തി​യു​ടെ വൈ​റ​ൽ പോ​സ്റ്റ്

അ​മേ​രി​ക്ക​ൻ ക​മ്പ​നി​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ത​ന്നേ​ക്കാ​ൾ കാ​ര്യ​ങ്ങ​ൾ അ​റി​യാ​വു​ന്ന​വ​രാ​ണെ​ന്നാ​യി​രു​ന്നു ആ ​ഇ​ന്ത്യ​ൻ യു​വ​തി ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് അ​വ​രോ​ടൊ​പ്പം ജോ​ലി​ചെ​യ്ത​പ്പോ​ഴാ​ണ് ആ ​ധാ​ര​ണ തി​ക​ച്ചും തെ​റ്റാ​ണെ​ന്ന് അ​വ​ൾ​ക്ക് മ​ന​സ്സി​ലാ​യ​ത്. അ​മേ​രി​ക്ക​യി​ലെ ത​ന്‍റെ തൊ​ഴി​ൽ പ​രി​ച​യം സം​ഭാ​ഷ​ണ​ങ്ങ​ളി​ലെ ആ​ത്മ​വി​ശ്വാ​സ​ത്തെ​ക്കു​റി​ച്ച് വ​ലി​യൊ​രു പാ​ഠ​മാ​ണ് പ​ഠി​പ്പി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ഹ​രി​ണി എ​ന്ന ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ൽ. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഹ​രി​ണി അ​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ഓ​ഫീ​സി​ലെ ഏ​ക ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​രി​യാ​യ ഹ​രി​ണി, ജോ​ലി​യി​ൽ തു​ട​ക്ക​ത്തി​ൽ പ​ല​പ്പോ​ഴും സം​സാ​രി​ക്കാ​ൻ മ​ടി​ച്ചു​നി​ന്നു. കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് നൂ​റു ശ​ത​മാ​നം ഉ​റ​പ്പു​വ​ന്ന ശേ​ഷം മാ​ത്രം സം​സാ​രി​ക്കാ​നാ​യി​രു​ന്നു ഇ​ന്ത്യ​യി​ൽ വ​ള​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ൻ പ​ഠി​ച്ചി​രു​ന്ന​ത്. സ്കൂ​ൾ ജീ​വി​ത​ത്തി​ൽ ശ​രി​യാ​യ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കാ​ൻ ഇ​ത് സ​ഹാ​യി​ച്ചി​രു​ന്നെ​ങ്കി​ലും, കോ​ർ​പ്പ​റേ​റ്റ് ലോ​ക​ത്ത് ഈ ​രീ​തി ത​നി​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​താ​യി അ​വ​ൾ​ക്ക് തോ​ന്നി.

എ​ന്നാ​ൽ അ​മേ​രി​ക്ക​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കാ​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​ൻ മ​ടി​ക്കാ​റി​ല്ലെ​ന്ന് ഹ​രി​ണി ശ്ര​ദ്ധി​ച്ചു. അ​റി​വി​ലു​ള്ള വ്യ​ത്യാ​സ​മ​ല്ല, മ​റി​ച്ച് കാ​ര്യ​ങ്ങ​ൾ ചി​ന്തി​ച്ചു രൂ​പ​പ്പെ​ടു​ത്തു​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ അ​ത് പ​ങ്കു​വെ​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​മാ​ണ് അ​വ​രു​ടെ പ്ര​ത്യേ​ക​ത​യെ​ന്ന് അ​വ​ൾ തി​രി​ച്ച​റി​ഞ്ഞു.

ഒ​രു കാ​ര്യം തി​ക​ച്ചും കൃ​ത്യ​മാ​യി പ​റ​യാ​ൻ ചി​ന്തി​ച്ചു നി​ൽ​ക്കു​മ്പോ​ഴേ​ക്കും മ​റ്റാ​രെ​ങ്കി​ലും ആ ​വി​ഷ​യം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി​ട്ടു​ണ്ടാ​കും. തെ​റ്റു​പ​റ്റു​മോ എ​ന്ന ഭ​യ​മി​ല്ലാ​തെ ‘എ​ന്‍റെ അ​ഭി​പ്രാ​യം ഇ​താ​ണ്’ എ​ന്ന് പ​റ​യാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തി​യെ​ടു​ക്കാ​വു​ന്ന ഒ​രു ക​ഴി​വാ​ണ്. ആ​ത്മ​വി​ശ്വാ​സം എ​ന്ന​ത് പൂ​ർ​ണ ഉ​റ​പ്പു​ള്ളി​ട​ത്ത് മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​ല്പം സം​ശ​യ​ങ്ങ​ളു​ള്ള​പ്പോ​ഴും അ​ഭി​പ്രാ​യം പ​റ​യാ​ൻ കാ​ണി​ക്കു​ന്ന ധൈ​ര്യ​ത്തി​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് ത​ന്‍റെ സ​മീ​പ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യ​തെ​ന്ന് ഹ​രി​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

Related posts

Leave a Comment