റി​ജ​ക്റ്റ് ചെ​യ്യാ​ൻ മാ​ത്ര​മാ​യി സൂം ​മീ​റ്റിം​ഗ്”: ക​മ്പ​നി​യു​ടെ വി​ചി​ത്ര ന​ട​പ​ടി​യി​ൽ ഞെ​ട്ടി ഉ​ദ്യോ​ഗാ​ർ​ഥി; ച​ർ​ച്ച​യാ​യി റെ​ഡ്ഡി​റ്റ് പോ​സ്റ്റ്!

ജോ​ലി ല​ഭി​ച്ചു എ​ന്ന് അ​റി​യി​ക്കാ​നാ​യി ക​മ്പ​നി​ക​ൾ ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗു​ക​ൾ വി​ളി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ ത​ന്നെ ജോ​ലി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി എ​ന്ന് നേ​രി​ട്ട് അ​റി​യി​ക്കാ​ൻ മാ​ത്ര​മാ​യി ഒ​രു ക​മ്പ​നി ‘സൂം ​മീ​റ്റിം​ഗ്’ ഷെ​ഡ്യൂ​ൾ ചെ​യ്ത​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് 24 വ​യ​സുകാ​രി​യാ​യ ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി.

റെ​ഡ്ഡി​റ്റി​ൽ ‘ട്രൂ​ലി ഫ്ലാ​ബ​ർ​ഗാ​സ്റ്റ​ഡ്’ -പൂ​ർ​ണ്ണ​മാ​യും അ​മ്പ​ര​ന്നു​പോ​യി എ​ന്ന ത​ല​ക്കെ​ട്ടോ​ടെ യു​വ​തി പ​ങ്കു​വെ​ച്ച പോ​സ്റ്റ് ഇ​പ്പോ​ൾ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​വു​ക​യാ​ണ്. ത​ന്‍റെ മാ​സ്റ്റേ​ഴ്സ് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഒ​രു പ്ര​മു​ഖ ക​മ്പ​നി​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച യു​വ​തി, ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ മൂ​ന്ന് റൗ​ണ്ട് അ​ഭി​മു​ഖ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ക​മ്പ​നി​യി​ലെ റി​ക്രൂ​ട്ട​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ഒ​രു പ്ര​ത്യേ​ക സൂം ​മീ​റ്റിം​ഗി​ലേ​ക്ക് യു​വ​തി​യെ ക്ഷ​ണി​ക്കു​ന്ന​ത്.

ജോ​ലി ഉ​റ​പ്പാ​യെ​ന്ന സ​ന്തോ​ഷ​ത്തോ​ടെ​യും ക​ടു​ത്ത ആ​വേ​ശ​ത്തോ​ടെ​യു​മാ​ണ് യു​വ​തി മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത​ത്.എ​ന്നാ​ൽ മീ​റ്റിം​ഗ് ആ​രം​ഭി​ച്ച​യു​ട​ൻ, ത​ങ്ങ​ൾ മ​റ്റൊ​രു ഉ​ദ്യോ​ഗാ​ർ​ഥി​യെ ആ​ണ് ഈ ​ജോ​ലി​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ന്ന നി​രാ​ശാ​ജ​ന​ക​മാ​യ വാ​ർ​ത്ത​യാ​ണ് അ​ധി​കൃ​ത​ർ യു​വ​തി​യെ അ​റി​യി​ച്ച​ത്.

“ഞാ​ൻ സ്ത​ബ്ധ​യാ​യി കു​റ​ച്ചു​നേ​രം സ്ക്രീ​നി​ലേ​ക്ക് നോ​ക്കി​യി​രു​ന്നു​പോ​യി. അ​വ​സ​ര​ത്തി​ന് ന​ന്ദി എ​ന്ന് ഞാ​ൻ അ​വ​രോ​ട് പ​റ​ഞ്ഞു. അ​പ്പോ​ൾ അ​വ​ർ എ​ന്നോ​ട് എ​ന്തെ​ങ്കി​ലും ചോ​ദ്യ​ങ്ങ​ളു​ണ്ടോ എ​ന്ന് ചോ​ദി​ക്കു​ക​യും, എ​ന്‍റെ ഭാ​വം ക​ണ്ടി​ട്ട് ഞാ​ൻ അ​സ്വ​സ്ഥ​യാ​ണെ​ന്ന് തോ​ന്നു​ന്നു എ​ന്ന് പ​റ​യു​ക​യും ചെ​യ്തു. എ​നി​ക്ക് ചി​രി അ​ട​ക്കാ​നാ​യി​ല്ല. മീ​റ്റിം​ഗ് സെ​റ്റ് ചെ​യ്ത രീ​തി ക​ണ്ട​പ്പോ​ൾ എ​നി​ക്ക് ജോ​ലി ല​ഭി​ച്ചു എ​ന്നാ​ണ് ഞാ​ൻ ക​രു​തി​യ​തെ​ന്ന് ഞാ​ൻ അ​വ​രോ​ട് തു​റ​ന്നു​പ​റ​ഞ്ഞു​വെ​ന്നും യു​വ​തി കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​മെ​യി​ൽ അ​യ​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഹൃ​ദ്യ​മാ​യി കാ​ര്യം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് സൂം ​മീ​റ്റിം​ഗ് വി​ളി​ച്ച​തെ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം. ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യ്ക്ക് അ​വ​ർ ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും ചെ​യ്തു. എ​ങ്കി​ലും ഈ ​സം​ഭ​വം ത​ന്നെ വ​ലി​യ രീ​തി​യി​ൽ അ​പ​മാ​നി​ക്കു​ന്ന​തി​നും ല​ജ്ജി​പ്പി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കി​യെ​ന്ന് യു​വ​തി പ​റ​യു​ന്നു.

പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ ക​മ്പ​നി​യു​ടെ ഈ ​വി​ചി​ത്ര​മാ​യ ന​ട​പ​ടി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. ഇ​ത്ത​ര​മൊ​രു കാ​ര്യം അ​റി​യി​ക്കാ​ൻ ഒ​രു ല​ളി​ത​മാ​യ ഇ​മെ​യി​ൽ സ​ന്ദേ​ശം മ​തി​യാ​യി​രു​ന്നു എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും അ​ഭി​പ്രാ​യം. തി​ര​സ്ക​ര​ണ വാ​ർ​ത്ത​ക​ൾ ഒ​രു ചെ​റി​യ ഇ​മെ​യി​ലി​ലൂ​ടെ​യോ അ​ല്ലെ​ങ്കി​ൽ ഫോ​ൺ കോ​ളി​ലൂ​ടെ​യോ അ​റി​യി​ക്കു​ന്ന​താ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ടു​ള്ള മ​ര്യാ​ദ​യെ​ന്നും, ക​മ്പ​നി​യു​ടെ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment