ജോ​ലി കി​ട്ടി, 3 ദി​വ​സം ഓ​ഫീ​സി​ലും പോ​യി; നാ​ലാം നാ​ൾ വ​ന്ന ഇ​മെ​യി​ൽ ക​ണ്ട് യു​വാ​വ് ഞെ​ട്ടി, വി​ചി​ത്ര അ​നു​ഭ​വം പ​ങ്കു​വെ​ച്ച് യു​വാ​വ്

തൊ​ഴി​ൽ വി​പ​ണി​യി​ലെ മ​ന്ദ​ഗ​തി​ക്കി​ട​യി​ൽ ഒ​രു ജോ​ലി ക​ണ്ടെ​ത്തു​ക എ​ന്ന​ത് നി​ല​വി​ൽ വ​ലി​യൊ​രു നേ​ട്ട​മാ​ണ്. എ​ന്നാ​ൽ ക​ഠി​ന​മാ​യ അ​ഭി​മു​ഖ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച്, മൂ​ന്ന് ദി​വ​സം മാ​ത്രം പി​ന്നി​ട്ട​പ്പോ​ൾ ക​മ്പ​നി​യി​ൽ നി​ന്ന് ജോ​ലി നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള ഇ​മെ​യി​ൽ ല​ഭി​ച്ച ഒ​രു യു​വാ​വി​ന്‍റെ വി​ചി​ത്ര​മാ​യ അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ‘ഓ​ഫ​ർ ലെ​റ്റ​ർ റ​ദ്ദാ​ക്കി, പ​ക്ഷേ ഞാ​ൻ ഇ​പ്പോ​ൾ ത​ന്നെ ജോ​ലി ചെ​യ്യു​ക​യാ​ണ്?’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ റെ​ഡ്ഡി​റ്റി​ലാ​ണ് യു​വാ​വ് ഈ ​അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്.

“സ​ത്യ​ത്തി​ൽ ഇ​ത് തി​ക​ച്ചും ചി​രി​യു​ണ​ർ​ത്തു​ന്ന ഒ​ന്നാ​ണ്. കു​റ​ച്ച് ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് ഒ​രു വെ​ള്ളി​യാ​ഴ്ച​യാ​ണ് ഞാ​ൻ ഈ ​ജോ​ലി​യു​ടെ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച സ്കി​ൽ ടെ​സ്റ്റി​നാ​യി ചെ​ന്ന​പ്പോ​ൾ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​മോ എ​ന്ന് അ​വ​ർ ചോ​ദി​ച്ചു. ഞാ​ൻ സ​ന്തോ​ഷ​ത്തോ​ടെ അ​ത് സ​മ്മ​തി​ക്കു​ക​യും ചൊ​വ്വാ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ക​യും ചെ​യ്തു, യു​വാ​വ് കു​റി​ച്ചു.

എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് യു​വാ​വി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ക​മ്പ​നി​യു​ടെ ഇ​മെ​യി​ൽ എ​ത്തി​യ​ത്. ‘എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫ​ർ റ​ദ്ദാ​ക്കു​ന്നു’ എ​ന്ന​താ​യി​രു​ന്നു ഇ​മെ​യി​ലി​ന്‍റെ വി​ഷ​യം.

“കൂ​ടു​ത​ൽ ആ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷം, തി​ങ്ക​ളാ​ഴ്ച നി​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ജോ​ലി വാ​ഗ്ദാ​നം അ​ടി​യ​ന്തി​ര പ്രാ​ബ​ല്യ​ത്തോ​ടെ ഞ​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യാ​ണ്. നി​ങ്ങ​ൾ ഈ ​ഓ​ഫ​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ, ഇ​ത് ജോ​ലി​യി​ൽ നി​ന്നു​ള്ള പി​രി​ച്ചു​വി​ട​ല​ല്ല, മ​റി​ച്ച് ഓ​ഫ​ർ ലെ​റ്റ​ർ റ​ദ്ദാ​ക്ക​ൽ മാ​ത്ര​മാ​ണ്. ജോ​ലി ചെ​യ്ത ദി​വ​സ​ങ്ങ​ളി​ലെ ശ​മ്പ​ളം അ​യ​ച്ചു​ത​രു​ന്ന​തി​നാ​യി നി​ങ്ങ​ളു​ടെ നി​ല​വി​ലെ മേ​ൽ​വി​ലാ​സം ല​ഭ്യ​മാ​ക്കു​ക എ​ന്നാ​ണ് ക​ന്പ​നി അ​യ​ച്ച് ഇ​മെ​യി​ലി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

താ​ൻ ഓ​ഫ​ർ സ്വീ​ക​രി​ച്ച് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ക​മ്പ​നി​യു​ടെ പേ​റോ​ളി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്ത ശേ​ഷ​വും എ​ങ്ങ​നെ​യാ​ണ് ഓ​ഫ​ർ റ​ദ്ദാ​ക്കാ​ൻ ക​ഴി​യു​ക എ​ന്ന​തി​ൽ യു​വാ​വ് ആ​ശ്ച​ര്യം പ്ര​ക​ടി​പ്പി​ച്ചു. ഉ​ട​മ​സ്ഥ​നും മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നും മാ​ത്ര​മു​ള്ള ഒ​രു ചെ​റി​യ സ്ഥാ​പ​ന​മാ​ണി​തെ​ന്നും, അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത് സി​സ്റ്റ​ത്തി​ൽ വ​ന്ന ഒ​രു ഓ​ട്ടോ​മേ​റ്റ​ഡ് പി​ഴ​വോ അ​ബ​ദ്ധ​മോ ആ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും യു​വാ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ജോ​ലി ചെ​യ്ത ദി​വ​സ​ങ്ങ​ളി​ലെ ശ​മ്പ​ളം ഡ​യ​റ​ക്ട് ഡെ​പ്പോ​സി​റ്റാ​യി ല​ഭി​ച്ച​താ​യും യു​വാ​വ് വ്യ​ക്ത​മാ​ക്കി. പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കാ​നാ​ണ് ഭൂ​രി​ഭാ​ഗം പേ​രും യു​വാ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment