ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്ന് കോ​ട​തി നി​രീ​ക്ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്നു ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് കോ​ട​തി നി​രീ​ക്ഷ​ണം. ഇ​തി​നാ​യി ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു നേ​രേ പാ​ഞ്ഞു ചെ​ന്ന് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ൽ​കു​ന്ന​ത് അ​വ​ർ ചെ​യ്ത കു​റ്റം ല​ഘൂ​ക​രി​ച്ചു കാ​ണു​ന്ന​തു പോ​ലെ​യാ​കു​മെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. തു​ട​ർ​ന്നു മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ർ​ജി ത​ള്ളി.

വ​ട്ടി​യൂ​ർ​ക്കാ​വ് മാ​ർ​ക്ക​റ്റ് ലെ​യ്ന്‍ അ​നി​ൽ നി​വാ​സി​ൽ അ​നി​ൽ കു​മാ​ർ, മ​ണ​ക്കാ​ട് ആ​റ്റു​കാ​ൽ പാ​ട​ശേ​രി രാ​മ​ച​ന്ദ്ര​നി​ല​യ​ത്തി​ൽ എ​സ്.​എ​ൽ. വി​ജ​യ്, മ​ണ​ക്കാ​ട് കി​ള്ളി​ത്ത​റ പു​ത്ത​ൻ വീ​ട്ടി​ൽ നി​ഷാ​ദ് എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ർ​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ക​ല്ല​ന്പ​ള്ളി മ​നു​വി​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി.

Related posts

Leave a Comment