മാ​സം 1.44 ല​ക്ഷം ശ​മ്പ​ളം, എ​ന്നി​ട്ടും ജീ​വി​ക്കാ​ൻ നെ​ട്ടോ​ട്ടം; ഗു​രു​ഗ്രാ​മി​ലെ ഐ​ടി ജീ​വ​ന​ക്കാ​ര​ന്‍റെ ദു​രി​തം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്നു

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ ഗു​രു​ഗ്രാ​മി​ൽ ജീ​വി​ക്കാ​ൻ താ​ൻ അ​നു​ഭ​വി​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് ഒ​രു യു​വ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജീ​നി​യ​ർ പ​ങ്കു​വെ​ച്ച കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ച​ർ​ച്ച​യാ​കു​ന്നു. 27 വ​യ​സു​ള്ള , അ​ടു​ത്തി​ടെ വി​വാ​ഹി​ത​നാ​യ ഈ ​ടെ​ക് പ്രൊ​ഫ​ഷ​ണ​ൽ, ഉ​യ​ർ​ന്ന ശ​മ്പ​ളം ഉ​ണ്ടാ​യി​ട്ടും മാ​സാ​വ​സാ​നം കൈ​യി​ൽ ഒ​ന്നും അ​വ​ശേ​ഷി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ത​ന്‍റെ പ്ര​തി​മാ​സ ബ​ജ​റ്റ് പ​ര​സ്യ​മാ​ക്കി​യ​ത്.

പ്ര​തി​മാ​സം 1.44 ല​ക്ഷം രൂ​പ എ​ന്ന മാ​ന്യ​മാ​യ ശ​മ്പ​ളം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, അ​തി​ന്‍റെ 80 ശ​ത​മാ​ന​ത്തോ​ള​വും സ്ഥി​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ഇ​തി​ൽ ഏ​റ്റ​വും വ​ലി​യ ബാ​ധ്യ​ത ഒ​രു സ്ഥ​ല​ത്തി​ന് വേ​ണ്ടി​യു​ള്ള പ്ര​തി​മാ​സ വാ​യ്പ അ​ട​വാ​ണ് 44,000 രൂ​പ. ഇ​തി​ന് പു​റ​മെ ഗു​രു​ഗ്രാ​മി​ലെ വീ​ട്ടു​വാ​ട​ക​യാ​യി 25,000 രൂ​പ​യും ന​ൽ​ക​ണം.

പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഇ​ന്ധ​നം, വാ​രാ​ന്ത്യ​ങ്ങ​ളി​ലെ ചെ​റി​യ യാ​ത്ര​ക​ൾ എ​ന്നി​വ​യെ​ല്ലാം ചേ​രു​മ്പോ​ൾ സ്ഥി​ര​മാ​യ മാ​സ​ച്ചെ​ല​വ് ത​ന്നെ 1.1 ല​ക്ഷം രൂ​പ​യാ​കും. വ​ണ്ടി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ബി​ല്ലു​ക​ൾ തു​ട​ങ്ങി​യ അ​പ്ര​തീ​ക്ഷി​ത ചെ​ല​വു​ക​ൾ കൂ​ടി വ​രു​മ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന ചെ​റി​യ സ​മ്പാ​ദ്യ​വും ഇ​ല്ലാ​താ​കും. നി​ല​വി​ലെ സാ​ഹ​ച​ര്യം കാ​ര​ണം സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് 2.25 ല​ക്ഷം രൂ​പ ക​ടം വാ​ങ്ങേ​ണ്ടി വ​ന്ന​താ​യും, ഇ​ത് തി​രി​കെ വീ​ട്ടു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

കേ​വ​ലം ക​ണ​ക്കു​ക​ൾ​ക്ക​പ്പു​റം വ​ലി​യൊ​രു മാ​ന​സി​ക സ​ങ്ക​ട​വും ഈ ​കു​റി​പ്പി​ലു​ണ്ട്. ത​ന്‍റെ കൂ​ടെ​യു​ള്ള​വ​ർ ത​ന്‍റെ ഇ​ര​ട്ടി ശ​മ്പ​ളം വാ​ങ്ങു​ന്ന​ത് കാ​ണു​മ്പോ​ൾ വ​ലി​യ അ​പ​ക​ർ​ഷ​താ​ബോ​ധം തോ​ന്നു​ന്നു​ണ്ടെ​ന്ന് യു​വാ​വ് സ​മ്മ​തി​ക്കു​ന്നു. പു​തു​താ​യി വി​വാ​ഹി​ത​യാ​യ ഭാ​ര്യ​യ്ക്കും പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ​ക്കും ഒ​രു മി​ക​ച്ച ജീ​വി​ത​ശൈ​ലി ന​ൽ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന കു​റ്റ​ബോ​ധം ത​ന്നെ അ​ല​ട്ടു​ന്നു​ണ്ട്. ഐ​ടി മേ​ഖ​ല​യി​ലെ അ​ടു​ത്ത ശ​മ്പ​ള വ​ർ​ദ്ധ​ന​വി​ലും ബോ​ണ​സി​ലു​മാ​ണ് ഇ​പ്പോ​ൾ ഏ​ക പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് യു​വാ​വി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്. വ​സ്‌​തു വാ​യ്പ പു​നഃ​ക്ര​മീ​ക​രി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ ആ ​വ​സ്തു​വി​ൽ നി​ന്ന് വ​രു​മാ​നം ക​ണ്ടെ​ത്താ​നു​ള്ള വ​ഴി​ക​ൾ നോ​ക്കാ​നോ പ​ല​രും ഉ​പ​ദേ​ശി​ച്ചു. സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ടം വീ​ട്ടു​ന്ന​ത് വ​രെ അ​നാ​വ​ശ്യ​മാ​യ ചെ​റി​യ ചെ​ല​വു​ക​ൾ പോ​ലും ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ഹാ​ന​ഗ​ര​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വു​ക​ൾ​ക്കി​ട​യി​ലും, ദീ​ർ​ഘ​കാ​ല നി​ക്ഷേ​പ​ങ്ങ​ൾ​ക്കാ​യി ഭീ​മ​മാ​യ തു​ക മാ​റ്റി​വെ​ച്ച് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന ഇ​ന്ന​ത്തെ കോ​ർ​പ്പ​റേ​റ്റ് യു​വ​ത്വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​വൈ​റ​ൽ പോ​സ്റ്റ്.

Related posts

Leave a Comment