ര​ണ്ട​ര ല​ക്ഷം രൂ​പ പ്ര​തി​മാ​സം നേ​ടി​യി​ട്ടെ​ന്ത് കാ​ര്യം, ഇ​ത്ര​യും ദാ​രി​ദ്ര്യം ഞാ​ൻ മു​ൻ​പെ​ങ്ങും അ​നു​ഭ​വി​ച്ചി​ട്ടി​ല്ല, വൈറലായി ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍റെ കു​റി​പ്പ്

വ​ലി​യ സാ​ല​റി​യു​ണ്ടെ​ങ്കി​ലും ജീ​വി​ത​ത്തി​ൽ അ​ത്ര​യൊ​ന്നും സ​ന്തോ​ഷ​മോ സം​തൃ​പ്തി​യോ​യി​ല്ലാ​തെ ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ന്ന, കോ​ർ​പ​റേ​റ്റ് ച​ട്ട​ക്കൂ​ടി​ന​ക​ത്ത് ഞെ​രു​ങ്ങി​ക്ക​ഴി​യു​ന്ന ചെ​റു​പ്പ​ക്കാ​രും ചി​ല്ല​റ​യ​ല്ല. ജോ​ലി ചെ​യ്ത് തു​ട​ങ്ങി​യ സ​മ​യ​ത്ത് ല​ഭി​ച്ചി​രു​ന്ന നി​സാ​ര​മാ​യ സാ​ല​റി​യി​ൽ താ​ൻ അ​നു​ഭ​വി​ച്ച​ത്ര​യും സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും പി​ന്നീ​ടു​ള്ള ജീ​വി​ത​ത്തി​ൽ ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍റെ കു​റി​പ്പ്.

ചെ​റി​യ സാ​ല​റി​യു​മാ​യി ജീ​വി​തം ത​ള്ളി​നീ​ക്കു​മ്പോ​ൾ ചു​റ്റി​ലും കു​ടും​ബ​വും നാ​ട്ടു​കാ​രും കൂ​ട്ടു​കാ​രു​മെ​ല്ലാ​മു​ണ്ടാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ, പി​ന്നീ​ട് അ​തെ​ല്ലാം പ​തി​യ വി​ട്ട​ക​ന്നു​പോ​യെ​ന്നും ഇ​യാ​ളു​ടെ എ​ഴു​ത്തി​ലു​ണ്ട്. പോ​സ്റ്റ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചതോടെ, ‘സ​ന്തോ​ഷ​മി​ല്ലെ​ങ്കി​ൽ എ​ത്ര പ​ണ​മു​ണ്ടാ​യി​ട്ടെ​ന്ത് കാ​ര്യ’​മെ​ന്ന പ​ഴ​യ ച​ർ​ച്ചാ​വി​ഷ​യം പു​ന​രു​ജ്ജീ​വി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി പേ​രാ​ണ് വ്യ​ത്യ​സ്ത ക​മ​ന്‍റു​ക​ളു​മാ​യി പോ​സ്റ്റി​ന് ചു​റ്റും വ​ട്ടം​കൂ​ടി​യി​രി​ക്കു​ന്ന​ത്.

‘ര​ണ്ട​ര ല​ക്ഷം രൂ​പ പ്ര​തി​മാ​സം നേ​ടി​യി​ട്ടെ​ന്ത് കാ​ര്യം. ഇ​ത്ര​യും ദാ​രി​ദ്ര്യം ഞാ​ൻ മു​ൻ​പെ​ങ്ങും അ​നു​ഭ​വി​ച്ചി​ട്ടി​ല്ല. ഇ​രു​പ​തി​നാ​യി​രം മാ​ത്രം സാ​ല​റി​യു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഇ​തി​ലും കൂ​ടു​ത​ൽ സ​ന്തോ​ഷ​വാ​നാ​യി​രു​ന്നു ഞാ​ൻ’. അ​യാ​ൾ റെ​ഡി​റ്റി​ൽ കു​റി​ച്ചു.

‘ഒ​രി​ക്ക​ൽ ഞാ​ൻ വ​ല്ലാ​തെ ആ​ഗ്ര​ഹി​ച്ച പ​ദ​വി​യി​ൽ ത​ന്നെ​യാ​ണു​ള്ള​ത്. അ​തി​ൽ ത​ർ​ക്കി​ക്കാ​നൊ​ന്നു​മി​ല്ല. ഒ​രു​പാ​ട് ഉ​യ​ർ​ന്ന സാ​ല​റി​യു​ള്ള ജോ​ലി​ക്കാ​ര​നാ​ക​ണ​മെ​ന്നാ​യി​രു​ന്നു കു​ട്ടി​ക്കാ​ലം മു​ത​ൽ​ക്കേ​യു​ള്ള ആ​ഗ്ര​ഹം. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ല​ളി​ത​മാ​യി പ​റ​യു​ക​യാ​ണെ​ങ്കി​ൽ, പ്ര​തി​മാ​സം ര​ണ്ട​ര ല​ക്ഷം അ​ക്കൗണ്ടി​ൽ ക​യ​റും. സ​മൂ​ഹ​ത്തി​ന് മു​ൻ​പി​ൽ ഇ​ത്ര​യും സ​മ്പ​ന്ന​ൻ വേ​റെ​യി​ല്ല. എ​ന്നി​ട്ടെ​ന്ത് കാ​ര്യം? മോ​ഹി​ച്ച കാ​ര്യ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പോ​കു​ന്ന​തി​നി​ടെ പ​ല​തും ന​ഷ്ട​പ്പെ​ടു​ത്തേ​ണ്ടി​വ​ന്നു. വി​ജ​യ​ത്തി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​യി അ​വ​യെ ക​ണ​ക്കാ​ക്കേ​ണ്ടി​വ​ന്നു’. യു​വാ​വ് വി​കാ​ര​ധീ​ന​നാ​യി എ​ഴു​തി.

ആ​ഴ്ച​യി​ൽ 40 മ​ണി​ക്കൂ​റു​ക​ളോ​ളം പ​ണി​യെ​ടു​ത്തി​ട്ടും സ്വ​ന്തം ആ​സ്വാ​ദ​ന​ങ്ങ​ൾ​ക്ക് തു​ച്ഛ​മാ​യ വി​ല​യാ​ണ് നീ​ക്കി​വെ​ക്കാ​നാ​കു​ന്ന​തെ​ന്നും ഇ​ത്ത​രം കോ​ർ​പ​റേ​റ്റ് ജീ​വി​ത​മാ​ണ് നി​ങ്ങ​ളാ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ എ​ന്തി​നും ത​യാ​റാ​യി​ക്കോ​ളൂ​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വാ​വ് കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

യു​വാ​വി​ന്‍റെ കു​റി​പ്പ് അ​തി​വേ​ഗ​ത്തി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രാ​ണ് വ്യ​ത്യ​സ്ത ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യ​ത്. ധാ​രാ​ള​മാ​യി ചി​ല​വ​ഴി​ക്കൂ, വി​ദേ​ശ​യാ​ത്ര​ക​ൾ പോ​കൂ, ജീ​വി​തം കൂ​ടു​ത​ൽ സ​ന്തോ​ഷ​ക​ര​മാ​യ ട്രാ​ക്കി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രൂ…​ഒ​രാ​ൾ കു​റി​ച്ചു. പ​ണം കൊ​ണ്ട് സ​ന്തോ​ഷം വാ​ങ്ങാ​നാ​വി​ല്ലെ​ന്ന ആ ​ന​ഗ്ന​സ​ത്യം താ​ങ്ക​ൾ തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്ന് മ​റ്റൊ​രാ​ൾ. സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ത​ങ്ങ​ൾ​ക്കും നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് മ​റ്റ് ചി​ല​രു​ടെ ക​മ​ന്‍റു​ക​ൾ.

Related posts

Leave a Comment