വി​പ​ണി​യി​ൽ 500 രൂ​പ​യു​ടെ ആ​ധി​പ​ത്യം; ക​റ​ൻ​സി വി​നി​മ​യം കൂ​ടി​യി​ട്ടും ആ​ർ​ബി​ഐ​യു​ടെ നോ​ട്ട് അ​ച്ച​ടി ചെ​ല​വി​ൽ 23.5 ശ​ത​മാ​നം കു​റ​വ്

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ക​റ​ൻ​സി നോ​ട്ടു​ക​ളു​ടെ വി​നി​മ​യ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടും നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കു​ന്ന​തി​നാ​യു​ള്ള റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​ല​വി​ൽ വ​ൻ കു​റ​വ്.2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​ർ​ബി​ഐ​യു​ടെ നോ​ട്ട് അ​ച്ച​ടി ചെ​ല​വ് 23.5 ശ​ത​മാ​ന​മാ​ണ് കു​റ​ഞ്ഞ​ത്. മു​ൻ വ​ർ​ഷ​ത്തെ 6,372.8 കോ​ടി രൂ​പ​യി​ൽ നി​ന്ന് ഇ​ത്ത​വ​ണ ചെ​ല​വ് 4,875.2 കോ​ടി രൂ​പ​യാ​യി ചു​രു​ങ്ങി​യെ​ന്ന് ആ​ർ​ബി​ഐ​യു​ടെ ഏ​റ്റ​വും പു​തി​യ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​വ​ർ​ഷം നോ​ട്ടു​ക​ളു​ടെ ഇ​ൻ​ഡ​ന്‍റിൽ (ആ​വ​ശ്യ​ക​ത) ഉ​ണ്ടാ​യ കു​റ​വാ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം.

2025 മാ​ർ​ച്ച് അ​വ​സാ​ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്ന മൊ​ത്തം നോ​ട്ടു​ക​ളു​ടെ മൂ​ല്യം 36.86 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു. എ​ന്നാ​ൽ 2026 മാ​ർ​ച്ചി​ൽ ഇ​ത് 11.8 ശ​ത​മാ​നം വ​ർ​ധി​ച്ച് 41.23 ല​ക്ഷം കോ​ടി രൂ​പ​യാ​യി കു​ത്ത​നെ ഉ​യ​ർ​ന്നു. ക​റ​ൻ​സി​യു​ടെ ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ചി​ട്ടും അ​ച്ച​ടി ചെ​ല​വ്കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ത് കു​റ​ഞ്ഞ അ​ള​വി​ൽ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ അ​ച്ച​ടി​ച്ച​തു​കൊ​ണ്ടാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

വി​പ​ണി​യി​ലെ മൊ​ത്തം നോ​ട്ടു​ക​ളു​ടെ മൂ​ല്യ​ത്തി​ൽ 500 രൂ​പ നോ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ഴും മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ആ​കെ ക​റ​ൻ​സി മൂ​ല്യ​ത്തി​ന്‍റെ 85.5 ശ​ത​മാ​ന​വും (35.27 ല​ക്ഷം കോ​ടി രൂ​പ) 500 രൂ​പ നോ​ട്ടു​ക​ളാ​ണ്. നി​ല​വി​ൽ 705.48 കോ​ടി 500 രൂ​പ നോ​ട്ടു​ക​ളാ​ണ് വി​പ​ണി​യി​ലു​ള്ള​ത്. ഇ​ത് മൊ​ത്തം നോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 41.2 ശ​ത​മാ​നം വ​രും.

രാ​ജ്യ​ത്ത് ഡി​ജി​റ്റ​ൽ പേ​യ്‌​മെന്‍റുക​ൾ അ​തി​വേ​ഗം വ​ള​രു​മ്പോ​ഴും ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ ഇ​പ്പോ​ഴും പ​ണവി​നി​മ​യ​ത്തോ​ടു​ള്ള താ​ത്പ​ര്യം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ക​റ​ൻ​സി-​ജി​ഡി​പി അ​നു​പാ​തം മു​ൻ വ​ർ​ഷ​ത്തെ 11.7 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 2026 മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ 12.1 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട് അ​ടു​ക്കു​ന്ന വേ​ള​യി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്. അ​തേ​സ​മ​യം ബാ​ങ്ക് വാ​യ്പ​ക​ളി​ലെ ശ​ക്ത​മാ​യ വ​ള​ർ​ച്ച പ്ര​തി​ഫ​ലി​പ്പി​ച്ചു​കൊ​ണ്ട് ക്രെ​ഡി​റ്റ്-​ജി​ഡി​പി അ​നു​പാ​തം മു​ൻ​വ​ർ​ഷ​ത്തെ 57.4 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 61.8 ശ​ത​മാ​ന​മെ​ന്ന പു​തി​യ ഉ​യ​ര​ത്തി​ലെ​ത്തി.

എ​ന്നാ​ൽ ആ​ർ​ബി​ഐ ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യാ​യി അ​വ​ത​രി​പ്പി​ച്ച ‘ഇ-​രൂ​പ’​യ്ക്ക് വി​പ​ണി​യി​ൽ പ്ര​തീ​ക്ഷി​ച്ച ച​ല​നം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 2026 മാ​ർ​ച്ച് 31-ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് വി​നി​മ​യ​ത്തി​ലു​ള്ള ഇ-​രൂ​പ​യു​ടെ മൂ​ല്യം 771.7 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു. മു​ൻ വ​ർ​ഷ​ത്തെ 1,016.5 കോ​ടി രൂ​പ​യി​ൽ നി​ന്ന് 24.1 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വാ​ണ് ഇ​തി​ലു​ണ്ടാ​യ​ത്. പൈ​ല​റ്റ് പ​ദ്ധ​തി കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​പ​യോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ അ​ർ​ഥ​വ​ത്താ​യ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ഇ​തി​നാ​യി​ട്ടി​ല്ലെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ക​റ​ൻ​സി മാ​നേ​ജ്‌​മെ​ന്‍റ് ശ​ക്ത​മാ​ക്കാ​നാ​ണ് കേ​ന്ദ്ര ബാ​ങ്ക് ല​ക്ഷ്യ​മി​ടു​ന്ന​ത്. 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ അ​ജ​ണ്ട പ്ര​കാ​രം താ​ഴെ പ​റ​യു​ന്ന പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ർ​ബി​ഐ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും പു​തി​യ​തും പ​രി​ഷ്ക​രി​ച്ച​തു​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​ൻ ബാ​ങ്ക് നോ​ട്ടു​ക​ളു​ടെ വി​ശ്വാ​സ്യ​ത​യും സ​മ​ഗ്ര​ത​യും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും.

ഉ​ത്ക​ർ​ഷ് 2029 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നോ​ട്ടു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തി അ​വ​യു​ടെ ആ​യു​സും ഈ​ടു നി​ൽ​പ്പും വ​ർ​ധി​പ്പി​ക്കും.ക​റ​ൻ​സി പ്രോ​സ​സിം​ഗ് ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ര​ണ്ട് പു​തി​യ ഇ​ഷ്യൂ ഓ​ഫീ​സു​ക​ൾ കൂ​ടി ആ​ർ​ബി​ഐ തു​റ​ക്കും.നോ​ട്ടു​ക​ളു​ടെ നി​ർ​മാണ​ത്തി​ൽ സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണ​ത്തി​ലൂ​ടെ സ്വ​യം​പ​ര്യാ​പ്ത​ത നി​ല​നി​ർ​ത്താ​നും, മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള നോ​ട്ടു​ക​ൾ വി​പ​ണി​യി​ൽ ഉ​റ​പ്പാ​ക്കാ​നും ആ​ർ​ബി​ഐ മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment