‘മാ​ഫി​യ’ ക​ളി റോ​ഡി​ൽ വേ​ണ്ട! വൈ​റ​ൽ സ്റ്റ​ണ്ട് വീ​ഡി​യോ​ പങ്കുവച്ചു; പി​ന്നാ​ലെ നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ!

ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സി​നാ​യി പൊ​തു​നി​ര​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക് സ്റ്റ​ണ്ട് ന​ട​ത്തി​യ നാ​ല് യു​വാ​ക്ക​ൾ​ക്ക് കി​ട്ടി​യ​ത് മു​ട്ട​ൻ പ​ണി! ‘മാ​ഫി​യ’ എ​ന്ന കാ​പ്ഷ​നോ​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഇ​ൻ​ഡോ​ർ ക്രൈം​ബ്രാ​ഞ്ചും ഖ​ജ്റാ​ന പൊ​ലി​സ് സ്റ്റേ​ഷ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു. നാ​ല് യു​വാ​ക്ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് ഇ​വ​രു​ടെ ബൈ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ഇ​ൻ​ഡോ​റി​ലെ ഖ​ജ്റാ​ന മേ​ഖ​ല​യി​ലു​ള്ള മെ​ട്രോ സി​റ്റി പ്രോ​ജ​ക്ടി​ന് സ​മീ​പ​മാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ ബൈ​ക്ക് അ​ഭ്യാ​സം. ശ​നി​യാ​ഴ്ച ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക്രൈം​ബ്രാ​ഞ്ച് യു​വാ​ക്ക​ളെ തി​രി​ച്ച​റി​യു​ക​യും ഖ​ജ്റാ​ന പൊ​ലി​സി​ന് ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം പി​ഴ ചു​മ​ത്തു​ക​യും ബ​ന്ധ​പ്പെ​ട്ട നി​യ​മ​വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച യു​വാ​ക്ക​ളെ മു​ട്ടു​കു​ത്തി​യി​രു​ത്തി, ചെ​വി​യി​ൽ പി​ടി​ച്ച് മാ​പ്പ് പ​റ​യി​പ്പി​ച്ചു. ഇ​തി​ന്‍റെ വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പൊ​തു​നി​ര​ത്തി​ൽ സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ ബൈ​ക്ക് സ്റ്റ​ണ്ട് ന​ട​ത്ത​രു​തെ​ന്നും ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്ക​രു​തെ​ന്നും പോ​ലീ​സ് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

Related posts

Leave a Comment