ഉറക്കത്തിനിടെ അപ്രതീക്ഷിതമായി ഭൂകമ്പമുണ്ടായതോടെ ഞെട്ടിയുണർന്ന നാല് പൂച്ചകളുടെ വീഡിയോ ആണിരപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റൊമാനിയയിലെ ഗലാറ്റി നഗരത്തിലാണ് സംഭവം. അവിടെ ഒരു വീട്ടിൽ ഭൂകമ്പമുണ്ടായപ്പോൾ വീട്ടുടമകൾക്കും വളർത്തുപൂച്ചകൾക്കുമുണ്ടായ അനുഭവങ്ങളാണ് സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നത്.
ദമ്പതികളും അവരുടെ നാല് പൂച്ചകളും സമാധാനമായി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഭൂകമ്പം സംഭവിച്ചത്. ഭൂമിയുടെ കുലുക്കം തുടങ്ങിയതോടെ എല്ലാവരും ഒരേസമയം ഞെട്ടിയുണർന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ പകച്ചുനിൽക്കുകയാണ് പൂച്ചകൾ.
ഭൂമി കുലുക്കം ആണെന്ന് മനസിലായതോടെ ദമ്പതികളും പൂച്ചകളും ഓടുന്നതാണ് വീഡിയോ. ഭൂകമ്പത്തിന്റെ അപ്രതീക്ഷിത കുലുക്കത്തിൽ ഉറക്കമുണർന്ന പൂച്ചകളുടെ ഭാവങ്ങളും വീട്ടുകാരുടെ പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.
ഭൂകമ്പമുണ്ടാകുമ്പോൾ ആദ്യം എത്തുന്ന പ്രാഥമിക തരംഗങ്ങളായ പി തരംഗങ്ങൾ മൃഗങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമെന്നും, കൂടുതൽ ശക്തമായ കുലുക്കമുണ്ടാക്കുന്ന എസ് തരംഗങ്ങൾ എത്തുന്നതിന് മുമ്പ് അവയ്ക്ക് പ്രതികരിക്കാൻ സാധിക്കുമെന്നുമാണ് പഠനങ്ങൾ പറയുന്നത്.
