റോ​ക്ക്സ്റ്റാ​ർ സ്റ്റൈ​ലി​ൽ നി​ന്ന് ബ്രൈ​ഡ​ൽ ഗ്ലാ​മ​റി​ലേ​ക്ക്! വെ​ള്ള സി​ൽ​ക്ക് ഗൗ​ൺ, ഓ​പ്പ​ൺ ബാ​ക്ക് ഡി​സൈ​ൻ; മൈ​ലി​യു​ടെ ബ്രൈ​ഡ​ൽ ലു​ക്ക് ഫാ​ഷ​ൻ ലോ​ക​ത്ത് ച​ർ​ച്ച​യാ​കു​ന്നു

ഫാ​ഷ​ൻ ലോ​കം ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ആ ​ചി​ത്ര​ങ്ങ​ൾ ഒ​ടു​വി​ൽ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്! ഹോ​ളി​വു​ഡ് ഗാ​യി​ക മൈ​ലി സൈ​റ​സി​ന്‍റെ വി​വാ​ഹ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. സെ​യി​ന്റ് ലോ​റ​ന്‍റി​ന്‍റെ അ​തി​മ​നോ​ഹ​ര​മാ​യ വി​വാ​ഹ ഗൗ​ണും റോ​ക്ക്സ്റ്റാ​ർ ട​ച്ചു​ള്ള സ്റ്റൈ​ലിം​ഗു​മാ​യി വ​ധു​വാ​യി എ​ത്തി​യ മൈ​ലി ഇ​തി​നോ​ട​കം ഫാ​ഷ​ൻ പ്രേ​മി​ക​ളു​ടെ ശ്ര​ദ്ധ ക​വ​ർ​ന്നു​ക​ഴി​ഞ്ഞു.

കാ​മു​ക​നാ​യ മാ​ക്സ് മൊ​റാ​ണ്ടോ​യു​മാ​യു​ള്ള വി​വാ​ഹം ന​വം​ബ​ർ 21ന് ​കാ​ലി​ഫോ​ർ​ണി​യ​യി​ലെ പാം ​സ്പ്രിം​ഗ്സി​ലാ​ണ് ന​ട​ന്ന​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത സ്വ​കാ​ര്യ ച​ട​ങ്ങി​ന്‍റെ മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ ജോ​സ് വി​ല്ല പ​ക​ർ​ത്തി​യ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ളി​ൽ ഇ​രു​വ​രു​ടെ​യും പ്ര​ണ​യ​നി​മി​ഷ​ങ്ങ​ളും മൈ​ലി​യു​ടെ ബ്രൈ​ഡ​ൽ ലു​ക്കും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.

സെ​യി​ന്‍റ് ലോ​റ​ന്‍റ് ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ആ​ന്ത​ണി വ​ക്ക​റെ​ല്ലോ ഡി​സൈ​ൻ ചെ​യ്ത ഗൗ​ണാ​ണ് വി​വാ​ഹ​വ​സ്ത്ര​ത്തി​നാ​യി മൈ​ലി തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​തി​വ് ബ്രൈ​ഡ​ൽ വ​സ്ത്ര​ങ്ങ​ളി​ലെ ലേ​സ്, അ​ല​ങ്കാ​ര​പ്പ​ണി​ക​ൾ, നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഫ്രി​ല്ലു​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ന്നും ഈ ​വ​സ്ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​രം ലാ​ളി​ത്യ​വും ക്ലാ​സി​ക് ചാ​രു​ത​യും ഒ​ത്തു​ചേ​ർ​ന്ന ഡി​സൈ​നാ​യി​രു​ന്നു താ​രം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വെ​ളു​ത്ത സി​ൽ​ക്ക് ഫാ​ബ്രി​ക്കി​ൽ തീ​ർ​ത്ത ഗൗ​ണി​ന് ഹൈ ​നെ​ക്ക് ഡി​സൈ​നും ഫു​ൾ സ്ലീ​വു​മാ​യി​രു​ന്നു. ശ​രീ​ര​ത്തി​ന്‍റെ ആ​കൃ​തി​ക്ക​നു​സ​രി​ച്ച് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന സ്ലീ​ക്ക് സി​ലൗ​ട്ടും പി​ന്നി​ലേ​ക്ക് നീ​ണ്ടു​കി​ട​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ട്രെ​യി​നും വ​സ്ത്ര​ത്തി​ന് രാ​ജ​കീ​യ ഭം​ഗി ന​ൽ​കി. അ​ധി​കം ആ​ഭ​ര​ണ​ങ്ങ​ളോ അ​ല​ങ്കാ​ര​ങ്ങ​ളോ ഇ​ല്ലാ​തെ വ​സ്ത്ര​ത്തി​ന്‍റെ ക​ട്ടിം​ഗി​നും ഫാ​ബ്രി​ക്കി​ന്‍റെ ഭം​ഗി​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​യ ഡി​സൈ​ൻ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

എ​ന്നാ​ൽ മൈ​ലി​യു​ടെ വി​വാ​ഹ ഗൗ​ണി​ലെ ഏ​റ്റ​വും വ​ലി​യ സ​ർ​പ്രൈ​സ് മ​റ്റൊ​ന്നാ​യി​രു​ന്നു! മു​ന്നി​ൽ മാ​ന്യ​വും ല​ളി​ത​വു​മാ​യ ഡി​സൈ​ൻ ന​ൽ​കി​യ വ​സ്ത്ര​ത്തി​ന്‍റെ പി​ന്നി​ൽ ആ​ഴ​ത്തി​ലു​ള്ള ഓ​പ്പ​ൺ ബാ​ക്ക് ഡി​സൈ​നാ​യി​രു​ന്നു ഒ​രു​ക്കി​യി​രു​ന്ന​ത്. ഈ ​വ്യ​ത്യ​സ്ത​മാ​യ സ്റ്റൈ​ലിം​ഗ് ത​ന്നെ​യാ​ണ് ഗൗ​ണി​നെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കി​യ​ത്. ഒ​രു​വ​ശ​ത്ത് ക്ലാ​സി​ക് ബ്രൈ​ഡ​ൽ എ​ല​ഗ​ൻ​സും മ​റു​വ​ശ​ത്ത് ബോ​ൾ​ഡ് ഗ്ലാ​മ​റും!

നീ​ണ്ട ട്രെ​യി​ൻ വ​സ്ത്ര​ത്തി​ന് റൊ​മാ​ന്‍റി​ക് ഭം​ഗി ന​ൽ​കി​യ​പ്പോ​ൾ, ശ​രീ​ര​ത്തോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന സി​ലൗ​ട്ട് മോ​ഡേ​ൺ ലു​ക്ക് ഉ​റ​പ്പാ​ക്കി. വ​ലി​യ വീ​തി​യു​ള്ള ഗൗ​ണോ നീ​ണ്ടു​നീ​ളു​ന്ന വെ​യി​ലോ ഒ​ന്നു​മി​ല്ലാ​തെ ത​ന്നെ ത​ന്റെ വി​വാ​ഹ​ദി​ന​ത്തി​ലെ ലു​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ മൈ​ലി​ക്ക് ക​ഴി​ഞ്ഞു.

ലാ​ളി​ത്യ​ത്തി​നൊ​പ്പം അ​ൽ​പം ബോ​ൾ​ഡ്‌​നെ​സും ചേ​ർ​ത്ത മൈ​ലി​യു​ടെ ഈ ​ബ്രൈ​ഡ​ൽ ലു​ക്ക് ഫാ​ഷ​ൻ ലോ​ക​ത്ത് പു​തി​യ ട്രെ​ൻ​ഡി​ന് തു​ട​ക്ക​മി​ടു​മോ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ഇ​പ്പോ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്!

Related posts

Leave a Comment