ഡ​ൽ​ഹി​യി​ൽ ഫോ​ൺ ഓ​ഫാ​യി വ​ഴി​വി​ട്ടു​പോ​യ അ​മേ​രി​ക്ക​ൻ യു​വ​തി​ക്ക് തു​ണ​യാ​യി അ​പ​രി​ചി​ത​ൻ; ‘അ​തി​ഥി ദേ​വോ ഭ​വ’​യു​ടെ യ​ഥാ​ർ​ഥ അ​ർ​ഥം മ​ന​സി​ലാ​യെ​ന്ന് യു​വ​തി!

ഡ​ൽ​ഹി​യി​ൽ വെ​ച്ച് മൊ​ബൈ​ൽ ഫോ​ൺ ഓ​ഫാ​യി വ​ഴി​യി​ല​ക​പ്പെ​ട്ടു​പോ​യ അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഒ​രു അ​പ​രി​ചി​ത​ൻ സ​ഹാ​യി​ച്ച ക​ഥ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. താ​ൻ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യ ഘ​ട്ട​ത്തി​ൽ ഒ​രു കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ​യാ​ണ് ആ ​വ്യ​ക്തി ത​ന്നെ പ​രി​ഗ​ണി​ച്ച​തെ​ന്ന് സി​യ​റ ലി​ലി​യ​ൻ എ​ന്ന വി​ദേ​ശ യു​വ​തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു.

ഫോ​ൺ ഓ​ഫാ​യ​തോ​ടെ റൂ​ട്ട് നോ​ക്കാ​നോ, സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ക്കാ​നോ, ഊ​ബ​ർ ടാ​ക്സി ബു​ക്ക് ചെ​യ്യാ​നോ ക​ഴി​യാ​തെ സി​യ​റ പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് താ​ൻ ‘അ​ങ്കി​ൾ’ എ​ന്ന് വി​ളി​ക്കു​ന്ന ആ ​അ​പ​രി​ചി​ത​ൻ സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.

ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ക മാ​ത്ര​മ​ല്ല അ​ദ്ദേ​ഹം ചെ​യ്ത​ത്. സി​യ​റ​യ്ക്ക് ചാ​യ​യും വീ​ട്ടി​ൽ ത​യാ​റാ​ക്കി​യ സം​ഭാ​ര​വും ന​ൽ​കി സ​ത്ക്ക​രി​ക്കു​ക​യും സു​ര​ക്ഷി​ത​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ത​ന്‍റെ പ​ശു​ക്ക​ളെ​യും, ന​ഴ്സ​റി​യി​ലെ ചെ​ടി​ക​ളും, അ​ടു​ത്തു​ള്ള ഹ​നു​മാ​ൻ ക്ഷേ​ത്ര​വു​മെ​ല്ലാം അ​ദ്ദേ​ഹം യു​വ​തി​ക്ക് കാ​ണി​ച്ചു​കൊ​ടു​ത്തു. ഒ​ടു​വി​ൽ സി​യ​റ​യ്ക്കാ​യി ഊ​ബ​ർ ടാ​ക്സി സൗ​ക​ര്യം ഏ​ർ​പ്പാ​ടാ​ക്കി ന​ൽ​കി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം യാ​ത്ര​യാ​ക്കി​യ​ത്.

“ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്ത​മാ​യ ‘അ​തി​ഥി ദേ​വോ ഭ​വ’ എ​ന്ന സ​ങ്ക​ൽ​പ്പ​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥം ഈ ​അ​ങ്കി​ളി​ലൂ​ടെ​യാ​ണ് ഞാ​ൻ മ​ന​സ്സി​ലാ​ക്കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​രു​ണ്യ​വും സ്വാ​ർ​ഥ​ത​യി​ല്ലാ​ത്ത പെ​രു​മാ​റ്റ​വും എ​ന്നെ ഒ​ട്ടും ഭ​യ​പ്പെ​ടു​ത്താ​തെ സ​ന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാ​ൻ സ​ഹാ​യി​ച്ചു. ഭാ​ര​തീ​യ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ങ്ങ​നെ​യു​ള്ള ന​ന്മ ഇ​ന്നും ജീ​വി​ക്കു​ന്നു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ ത​രം​ഗ​മാ​യ​തോ​ടെ ആ ​വൃ​ദ്ധ​ന്‍റെ ദ​യ​വു​ള്ള മ​ന​സി​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​പ്പേ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്. “ഇ​താ​ണ് എ​ന്‍റെ രാ​ജ്യ​ത്തി​ന്‍റെ പോ​സി​റ്റീ​വ് വ​ശം എ​ന്നാ​ണ് ഒ​രു ഉ​പ​യോ​ക്താ​വ് വീ​ഡി​യോ​യ്ക്ക് താ​ഴെ കു​റി​ച്ച​ത്.

Related posts

Leave a Comment