16 രൂ​പ​യ്ക്ക് വ​സ്ത്ര​ങ്ങ​ളു​ടെ ഓ​ഫ​ർ പെ​രു​മ​ഴ ! കാ​ൻ​പൂ​രി​ൽ തെ​രു​വി​ലി​റ​ങ്ങി ആ​യി​ര​ങ്ങ​ൾ; ഒ​ടു​വി​ൽ ലാ​ത്തി​വീ​ശി പോ​ലീ​സ് , സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി

വെ​റും 16 രൂ​പ​യ്ക്ക് വ​സ്ത്ര​ങ്ങ​ൾ ന​ൽ​കു​മെ​ന്ന ഓ​ഫ​ർ കേ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ തെ​രു​വി​ലി​റ​ങ്ങി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൻ​പൂ​രി​ലെ ആ​ലം മാ​ർ​ക്ക​റ്റി​ൽ ഓ​ഗ​സ്റ്റ് 15ന് ​അ​ർ​ധ​രാ​ത്രി ഉ​ണ്ടാ​യ ജ​ന​ത്തി​ര​ക്ക് ത​ല്ലി​യോ​ടി​ച്ച് പോ​ലീ​സ്. തി​ക്കി​ലും തെ​ര​ക്കി​ലും പെ​ട്ട് അ​പ​ക​ടാ​വ​സ്ഥ ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി​യ​ത്.

ആ​ലം മാ​ർ​ക്ക​റ്റി​ലെ വ​സ്ത്ര​വ്യാ​പാ​രി​യാ​യ റെ​യി​സ് ആ​ല​മി​ന്‍റെ മ​ക​ന്‍റെ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വേ​റി​ട്ട ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച​ത്. രാ​ത്രി 11.59 മു​ത​ൽ 16 മി​നി​റ്റ് നേ​രം ക​ട​യി​ലു​ള്ള എ​ല്ലാ​ത്ത​രം വ​സ്ത്ര​ങ്ങ​ളും (സ്യൂ​ട്ടു​ക​ൾ, ജീ​ൻ​സു​ക​ൾ, ഷ​ർ​ട്ടു​ക​ൾ എ​ന്നി​വ) വെ​റും 16 രൂ​പ​യ്ക്ക് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ച്ച ഓ​ഫ​ർ.

വാ​ർ​ത്ത പ​ട​ർ​ന്ന​തോ​ടെ 11.30 ഓ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ട​യ്ക്ക് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. പെ​ട്ടെ​ന്നു​ണ്ടാ​യ വ​ൻ തി​ര​ക്കി​ൽ റോ​ഡി​ൽ ആ​ളു​ക​ൾ വീ​ഴു​ക​യും ഓ​ട്ട​ത്തി​നി​ട​യി​ൽ ചെ​രി​പ്പു​ക​ൾ ചി​ത​റി​ക്കി​ട​ക്കു​ക​യും ചെ​യ്തു. ആ​ളു​ക​ൾ ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​തോ​ടെ ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ഉ​ട​ലെ​ടു​ത്ത​ത്. തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​രു ഡ​സ​നി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വി​വ​ര​മ​റി​ഞ്ഞ് എ​സി​പി മ​ഞ്ച​യ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പോ​ലീ​സു​കാ​ർ സ്ഥ​ല​ത്തെ​ത്തി. ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി ആ​ളു​ക​ളെ ഓ​ടി​ച്ചു.

അ​തി​നി​ടെ ക​ട​യു​ട​മ റെ​യി​സ് ആ​ലം ക​ട പൂ​ട്ടി സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ക​ട​യ്ക്ക് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം സൃ​ഷ്ടി​ച്ച​തി​നും അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ത​രം ഓ​ഫ​ർ പ​ര​സ്യം ന​ൽ​കി​യ​തി​നും റെ​യി​സ് ആ​ല​മി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

 

 

Related posts

Leave a Comment