വ്യക്തിവൈരാഗ്യം; ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ എ​സ്എ​ടി ആ​ശു​പ​ത്രി​ ജീ​വ​ന​ക്കാ​രി​യെ വെട്ടിപരിക്കേൽപ്പിച്ചു; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

 തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റിനെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി പു​ഷ്പ (39) യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ 6.30ന് ​മെ​ഡി​ക്ക​ല്‍​കോ​ള​ജ് പ​ഴ​യ റോ​ഡി​ന​ടു​ത്തു വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ജോ​ലി​ക്ക് പോ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ നി​ഥി​ന്‍(34) ഇ​വ​ര്‍​ക്കു സ​മീ​പ​മെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പു​ഷ്പ​യെ ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​യെ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കൊ​ല്ലം സ്വ​ദേ​ശി​യായ നിഥിൻ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ർ ആ​ണ്.

വ്യ​ക്തി​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ചെ​വി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പു​ഷ്പ​യെ സ​ര്‍​ജ​റി യൂ​ണി​റ്റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ഥി​നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts