വീട്ടില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ പതിവായി മോഷണം പോകുന്നതോടെ കാമറ സ്ഥാപിച്ചു; അജ്ഞാത സ്ത്രീ യുവാവിന്റെ അലമാരയില്‍ കഴിഞ്ഞത് രണ്ടാഴ്ച; വീഡിയോ വീണ്ടും വൈറലാകുന്നു…

നമ്മളറിയാതെ നമ്മുടെ വീട്ടില്‍ മറ്റൊരാള്‍ ദിവസങ്ങളോളം കഴിയുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവുമോ…ചില സിനിമകളില്‍ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള രംഗങ്ങള്‍ക്കാണ് ന്യൂയോര്‍ക്ക് സ്വദേശിയായ ജോ കമ്മിങ്‌സിന്റെ വീട് സാഷ്യം വഹിച്ചത്.

2009ല്‍ തനിക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ ജോ പങ്കുവയ്ക്കുന്നത്. തന്റെ വാദങ്ങള്‍ തെളിയിക്കാനായി സെക്യൂരിറ്റി കാമറ ദൃശ്യങ്ങളും ജോ പുറത്തുവിട്ടു.

വീട്ടിലെ ചില സാധനങ്ങള്‍ കാണാതാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജോ കാമറ സ്ഥാപിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ജോ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. തന്റെ വീട്ടിലെ അലമാരയില്‍ ഒരു സ്ത്രീ രഹസ്യമായി ജീവിക്കുന്നു.

ഇവര്‍ ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്നതും അടുക്കളയിലെ സിങ്കില്‍ മൂത്രമൊഴിക്കുന്നതുമാണ് ജോ വിഡിയോയില്‍ കണ്ടത.് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

ജോ വീട്ടിലുള്ളപ്പോള്‍ ഇവര്‍ അലമാരയില്‍ ഒളിക്കും. ഇയാള്‍ പുറത്തു പോകുമ്പോള്‍ പതുക്കെ പുറത്തിറങ്ങും. സ്റ്റൂള്‍ വലിച്ചിട്ടാണ് താഴേക്ക് ഇറങ്ങുന്നത്.

പിന്നീട് ഫ്രിഡ്ജില്‍ നിന്ന് ഭക്ഷണവും ഡ്രിങ്ക്‌സുമെല്ലാം അടിച്ചു മാറ്റി കഴിക്കും. കുറച്ചു സമയം ടി.വി കാണും. ജോ തിരികെ എത്താറാകുമ്പോഴേക്കും അലമാരയില്‍ തിരികെ കയറി ഒളിക്കും.

വിഡിയോ ദൃശ്യങ്ങള്‍ കണ്ട കമ്മിങ്‌സ് ഇത് പൊലീസിനെ അറിയിക്കുകയും സ്ത്രീയെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് ആഴ്ചയോളം ഇവര്‍ ഇങ്ങനെ അലമാരയില്‍ കഴിഞ്ഞെന്നാണ് അവര്‍ അന്ന് പറഞ്ഞത്.

‘എങ്ങനെയാണ് അവര്‍ ഉള്ളില്‍ കയറിയതെന്ന് ഒരു പിടിയും ഇല്ല. ഫയര്‍ എക്‌സിറ്റ് വഴി മാത്രമേ കയറാന്‍ സാധ്യതയുള്ളൂ. പൊലീസ് പറയുന്നത് എന്റെ വീട്ടില്‍ മോഷണം നടത്താനെത്തിയ അവര്‍ കുറച്ച് ദിവസം അവിടെ തന്നെ കഴിയാന്‍ തീരുമാനിച്ചതാണെന്നാണ്’. ജോ വീഡിയോ പങ്കുവച്ച് കുറിക്കുന്നു.

Related posts

Leave a Comment