വീട്ടില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ പതിവായി മോഷണം പോകുന്നതോടെ കാമറ സ്ഥാപിച്ചു; അജ്ഞാത സ്ത്രീ യുവാവിന്റെ അലമാരയില്‍ കഴിഞ്ഞത് രണ്ടാഴ്ച; വീഡിയോ വീണ്ടും വൈറലാകുന്നു…

നമ്മളറിയാതെ നമ്മുടെ വീട്ടില്‍ മറ്റൊരാള്‍ ദിവസങ്ങളോളം കഴിയുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവുമോ…ചില സിനിമകളില്‍ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള രംഗങ്ങള്‍ക്കാണ് ന്യൂയോര്‍ക്ക് സ്വദേശിയായ ജോ കമ്മിങ്‌സിന്റെ വീട് സാഷ്യം വഹിച്ചത്. 2009ല്‍ തനിക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ ജോ പങ്കുവയ്ക്കുന്നത്. തന്റെ വാദങ്ങള്‍ തെളിയിക്കാനായി സെക്യൂരിറ്റി കാമറ ദൃശ്യങ്ങളും ജോ പുറത്തുവിട്ടു. വീട്ടിലെ ചില സാധനങ്ങള്‍ കാണാതാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജോ കാമറ സ്ഥാപിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ജോ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. തന്റെ വീട്ടിലെ അലമാരയില്‍ ഒരു സ്ത്രീ രഹസ്യമായി ജീവിക്കുന്നു. ഇവര്‍ ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്നതും അടുക്കളയിലെ സിങ്കില്‍ മൂത്രമൊഴിക്കുന്നതുമാണ് ജോ വിഡിയോയില്‍ കണ്ടത.് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ജോ വീട്ടിലുള്ളപ്പോള്‍ ഇവര്‍ അലമാരയില്‍ ഒളിക്കും. ഇയാള്‍ പുറത്തു പോകുമ്പോള്‍ പതുക്കെ പുറത്തിറങ്ങും. സ്റ്റൂള്‍…

Read More

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടും ! പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സമവായം…

ഡല്‍ഹി: കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് സമവായം ആയത്. ചില മേഖലകളില്‍ ഇളവ് നല്‍കാനുള്ള തീരുമാനവും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ കാര്യക്ഷമമായിരുന്നുവെന്ന വിലയിരുത്തലാണ്‌ യോഗത്തില്‍ ഉണ്ടായത്. സംസ്ഥാനങ്ങള്‍ക്ക് സ്ഥിതി തീരുമാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതിന് പകരം പൊതു സ്ഥിതി കണക്കിലെടുത്ത് രാജ്യത്താകെ ലോക്ക് ഡൗണ്‍ തുടരുന്നതാകും ഉചിതമെന്ന അഭിപ്രായത്തിനായിരുന്നു യോഗത്തില്‍ മുന്‍തൂക്കം എന്നാണ് വിവരം. ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചില്ലെന്നാണ് സൂചന. ഘട്ടം ഘട്ടമായി ഇളവ് എന്ന അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍…

Read More