എ​ന്നെ വി​വാ​ഹം ചെ​യ്യൂ ! സ്ത്രീ​ധ​ന​മാ​യി ബൈ​ക്കും പ​ണ​വും വാ​ങ്ങി ശേ​ഷം വി​വാ​ഹം വൈ​കി​പ്പി​ച്ച യു​വാ​വി​നെ ഓ​ടി​ച്ചി​ട്ട് പി​ടി​ച്ച് യു​വ​തി; വീ​ഡി​യോ വൈ​റ​ല്‍…

ത​ന്നെ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യു​വാ​വി​ന് പി​ന്നാ​ലെ ഓ​ടു​ന്ന യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ന്ന​ത്.

ബീ​ഹാ​റി​ലെ ന​വാ​ഡ​യി​ലെ ഭ​ഗ​ത് സിം​ഗ് ചൗ​ക്കി​ലാ​ണ് സം​ഭ​വം. മൂ​ന്ന് മാ​സം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹ നി​ശ്ച​യം ന​ട​ന്ന​ത്.

സ്ത്രീ​ധ​ന​മാ​യി ഒ​രു ബൈ​ക്കും അ​ര​ല​ക്ഷം രൂ​പ​യും യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യി​രു​ന്നു.

വി​വാ​ഹം നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് അ​ടു​ത്തി​ടെ യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ച​ന്ത​യി​ലെ​ത്തി​യ യു​വ​തി യു​വാ​വി​നെ കാ​ണു​ക​യാ​യി​രു​ന്നു.

യു​വാ​വി​ന്റെ കൈ ​പി​ടി​ച്ചു​കൊ​ണ്ട് ‘എ​ന്നെ വി​വാ​ഹം ക​ഴി​ക്കൂ’ എ​ന്ന് യു​വ​തി അ​ഭ്യ​ര്‍​ത്ഥി​ച്ചു. ബ​ഹ​ള​മു​ണ്ടാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ഇ​വ​ര്‍​ക്ക് ചു​റ്റും കൂ​ടി.

ഇ​തോ​ടെ യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ യു​വ​തി​യും ഓ​ടി. വി​വ​ര​മ​റി​ഞ്ഞ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി, ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഇ​രു​വ​ര്‍​ക്കും കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി. തു​ട​ര്‍​ന്ന് യു​വാ​വ് വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള അ​മ്പ​ല​ത്തി​ല്‍​വ​ച്ച് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി.

Related posts

Leave a Comment