സോ സിംപിള്‍ ! ഉറക്കത്തിനിടെ കുഞ്ഞിന് ജന്മം നല്‍കിയ യുവതി പറയുന്നതിങ്ങനെ…

ഉറക്കത്തിനിടെ പ്രസവിക്കുക എന്ന കാര്യം സംഭവ്യമോ എന്ന് ചോദിക്കുകയാണ് ലോകം. ഇത്തരത്തിലൊരു അവകാശവാദവുമായി എത്തിയ ആമി ഡന്‍ബാര്‍ എന്ന യുവതിയാണ് പുതിയ സംശയങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്.

താന്‍ ഉറങ്ങിക്കിടന്നപ്പോള്‍ പ്രസവിച്ചുവെന്നാണ് ആമി ഡന്‍ബാര്‍ പറയുന്നത്. ഉറങ്ങിക്കിടന്നപ്പോഴുണ്ടായ വലിയ കോണ്‍ട്രാക്ഷനില്‍ യുവതി പ്രസവിച്ചുവെന്നാണ് പറയുന്നത്.

സ്വന്തം പ്രസവ കഥകള്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തനിക്കുണ്ടായ അനുഭവം ആമി പങ്കുവെച്ചത്.

ഇതേക്കുറിച്ച് ആമി പറയുന്നതിങ്ങനെ…പന്ത്രണ്ട് മണിക്കൂര്‍ പ്രസവ വേദനയ്ക്ക് ശേഷം എനിക്ക് ഒരു എപ്പിഡ്യൂറല്‍ നല്‍കി. ആവശ്യമായ ഉറക്കവും വേദനയില്‍ നിന്ന് ആശ്വാസവും തുടര്‍ന്ന് ലഭിച്ചു ലഭിച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ പരിശോധിച്ചു കൊണ്ടിരുന്ന നഴ്സ് ഉറക്കത്തില്‍ എനിക്ക് വലിയ കോണ്‍ട്രാക്ഷന്‍ ഉണ്ടായതായി മനസ്സിലാക്കി.

അതിന് ശേഷം ഒരു മിനിറ്റ് ആയപ്പോഴേയ്ക്കും മോണിറ്ററില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് നഴ്സ് ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ചു.

തുടര്‍ന്ന് നഴ്സ് പറഞ്ഞതനുസരിച്ച് പുതപ്പ് നീക്കി പ്രസവത്തിനായി തയ്യാറായി. എന്നാല്‍ അപ്പോഴേയ്ക്കും കുഞ്ഞ് പുറത്ത് വന്നു കഴിഞ്ഞിരുന്നു. ഉറങ്ങിക്കിടന്നപ്പോഴുണ്ടായ വലിയ കോണ്‍ട്രാക്ഷനില്‍ അറിയാതെ പ്രസവിക്കുകയായിരുന്നു.

തുടര്‍ന്ന് നിരവധി ഡോക്ടര്‍മാരും നഴ്സുമാരും പ്രസവ മുറിയില്‍ എത്തി. ജനിച്ചപ്പോള്‍ കുഞ്ഞ് കരഞ്ഞിരുന്നില്ല. എന്നാല്‍ നഴ്സുമാര്‍ കുഞ്ഞിനെ പരിശോധിച്ച ശേഷം കുഞ്ഞിനെ കൈമാറി.

കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഉറപ്പ് നല്‍കി. ശരിയ്ക്കും ഭയപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അത് ” ആമി പറയുന്നു. ആമിയുടെ പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

Related posts

Leave a Comment