2022 ലെ ലോകകപ്പ് ഖത്തറിൽ തന്നെ നടക്കുമെന്ന് ഫിഫ

qatar സൂ​റി​ച്ച്: ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​ട​ലെ​ടു​ത്ത പു​തി​യ ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 2022ല്‍ ​ന​ട​ക്കേ​ണ്ട ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​നെ സം​ബ​ന്ധി​ച്ച് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഫി​ഫ. ലോ​ക​ക​പ്പ് ഖ​ത്ത​റി​ല്‍ ത​ന്നെ ന​ട​ക്കു​മെ​ന്നും ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ലെ ന​യ​ത​ന്ത്ര പ്ര​ശ്നം മാ​ത്ര​മാ​ണ് ഇപ്പോഴുള്ളതെന്നും ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യോ​വാ​നി ഇ​ന്‍ഫ​ന്‍റി​നോ അ​റി​യി​ച്ചു.

ലോ​ക​ക​പ്പ് ഖ​ത്ത​റി​ല്‍ നി​ന്നും മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു ച​ര്‍ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ഫു​ട്ബോ​ളി​നെ ഏ​റെ സ്നേ​ഹി​ക്കു​ന്ന നാ​ടാ​ണ് ഖ​ത്ത​റെ​ന്നും ഫു​ട്ബോ​ളി​ന്‍റെ അ​ന്ത​സി​നു നി​ര​ക്കാ​ത്ത ഒ​രു പ്ര​വ​ര്‍ത്ത​ന​വും ഖ​ത്ത​റി​ന്‍റെ ഭാ​ഗ​ത്തുനി​ന്നും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​ന്‍ഫെ​ന്‍റി​നോ ടെ​ലി​വി​ഷ​ന്‍ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ഫു​ട്ബോ​ളി​ന് എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ങ്കി​ല്‍ അ​തി​ന് മ​ടി​ച്ചുനി​ല്‍ക്കു​ക​യി​ല്ലെ​ന്നും ഇ​ന്‍ഫ​ന്‍റീ​നോ പറഞ്ഞു. പ്ര​തി​സ​ന്ധി​ക്കി​ടെ ഇ​താ​ദ്യ​മാ​യാ​ണ് ഫി​ഫ പ്ര​സി​ഡ​ന്‍റ് ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശാ​വ​ഹ​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

2022 ലെ ​ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നെ വ​ര​വേ​ല്‍ക്കാ​ന്‍ തി​ര​ക്കി​ട്ട നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഖ​ത്ത​റുമായി സൗ​ദി അ​റേ​ബ്യ​യും യു​എ​ഇ​യും അ​ട​ക്കം നി​ര​വ​ധി രാ​ജ്യ​ങ്ങ​ള്‍ ന​യ​ത​ന്ത്ര ബ​ന്ധം വി​ച്ഛേ​ദി​ച്ച​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക​ക​പ്പ് വേ​ദി ഖ​ത്ത​റി​ല്‍ നി​ന്നും മാ​റ്റി​യേ​ക്കു​മെ​ന്ന ത​ര​ത്തി​ല്‍ ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍ത്ത​ക​ള്‍ ന​ല്‍കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ഊ​ഹാ​പോ​ഹ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ഫി​ഫ പ്ര​സി​ഡ​ന്‍റ് ഇ​ന്‍ഫെ​ന്‍റി​നോ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് അ​റി​യി​ച്ച​ത്.

Related posts