ഫി​ഫ ലോ​ക​ക​പ്പിൽ ഇവരാണു താരങ്ങൾ

21-ാം എ​ഡി​ഷ​ൻ ഫി​ഫ ലോ​ക​ക​പ്പ് കിരീടം ഫ്രാ​ൻ​സ് ഉയർത്തി. ലോ​കോ​ത്ത​ര ഫു​ട്ബോ​ൾ​താ​ര​ങ്ങ​ളെ​ല്ലാം അ​ണി​നി​ര​ന്ന 2018 ലോ​ക​ക​പ്പ് സ​മാ​പി​ച്ച​പ്പോ​ൾ താ​ര​ങ്ങ​ളാ​യ​ത് ലൂ​ക്ക മോ​ഡ്രി​ച്ച്, തി​ബോ കൂ​ർ​ട്ട്വാ, കൈ​ലി​യ​ൻ എം​ബാ​പ്പെ, ഹാ​രി കെ​യ്ൻ എ​ന്നി​വ​രാ​യി​രു​ന്നു. ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡ് സ്പെ​യി​നും സ്വ​ന്ത​മാ​ക്കി.

ഗോ​ള്‍ഡ​ന്‍ ബോ​ള്‍-ലൂ​ക്ക മോ​ഡ്രി​ച്ച്

ക്രൊ​യേ​ഷ്യ​യെ ഫൈ​ന​ല്‍ വ​രെ​യെ​ത്തി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച താ​ര​മാ​ണ് നാ​യ​ക​ന്‍ ലൂ​ക്ക മോ​ഡ്രി​ച്ച്. ര​ണ്ടു ഗോ​ളും ഒ​രു അ​സി​സ്റ്റു​ം മാ​ത്ര​മാ​ണു​ള്ള​തെ​ങ്കി​ലും മ​ധ്യ​നി​ര​യി​ല്‍ മോ​ഡ്രി​ച്ച് ചെ​യ്ത ജോ​ലി നോ​ക്കു​മ്പോ​ള്‍ ഗോ​ളി​ന്‍റെ എ​ണ്ണ​മോ അ​സി​സ്റ്റോ എ​ങ്ങു​മെ​ത്തി​ല്ല. ക​ളി​യു​ടെ സ്വ​ഭാ​വം അ​നു​സ​രി​ച്ച് മ​ത്സ​ര​ത്തി​ന്‍റെ ഗ​തിത​ന്നെ മാ​റ്റാ​ന്‍ ക​ഴി​വു​ള്ള​താ​രം. ടീ​മി​നെ ഒ​ത്തി​ണക്ക​ത്തോ​ടെ ന​യി​ക്കാ​ന്‍ പ്ര​ത്യേ​ക ക​ഴി​വും മോ​ഡ്രി​ച്ചി​നു​ണ്ട്. എ​തി​ര്‍ പ്ര​തി​രോ​ധം ചി​ന്ന​ഭി​ന്ന​മാ​ക്കാ​നു​ള്ള പ്ര​ത്യേ​ക വാ​സ​ന​യും താ​ര​ത്തി​നു​ണ്ട്. ഫൈ​ന​ലി​ല്‍ മോ​ഡ്രി​ച്ചി​ന്‍റെ മ​ധ്യ​നി​ര​യി​ലെ നീ​ക്ക​ങ്ങ​ളാ​ണ് ക്രൊ​യേ​ഷ്യ​ക്ക് തു​ട​ക്ക​ത്തി​ല്‍ വേ​ഗ​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ളു​ണ്ടാ​ക്കി​യ​ത്.

ഗോ​ള്‍ഡ​ന്‍ ഗ്ലൗ-തി​ബോ കൂ​ര്‍ട്ട്വ

​ഗോ​ള്‍ പോ​സ്റ്റി​നു മു​ന്നി​ല്‍ തി​ബോ കൂ​ര്‍ട്ട്വ പു​റ​ത്തെ​ടു​ത്ത അ​സാ​മാ​ന്യ മി​ക​വാ​ണ് ബെ​ല്‍ജി​യ​ത്തെ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​ക്കി​യ​ത്. പ്ര​തി​രോ​ധം പൊ​ളി​ച്ചെ​ത്തു​ന്ന നീ​ക്ക​ങ്ങ​ള്‍പോ​ലും കൂ​ര്‍ട്ട്വ അ​നാ​യാ​സ​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. റി​ഫ്‌​ളെ​ക്‌​സു​കളിലും ബെ​ല്‍ജി​യ​ന്‍ ഗോ​ള്‍കീ​പ്പ​ര്‍ മി​ക​ച്ചു​നി​ന്നു. സെ​മി ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍സി​നോ​ടു മാ​ത്ര​മാ​ണ് കൂ​ര്‍ട്ട്വ പ​രാ​ജ​യ​പ്പെ​ട്ടു​ള്ളൂ. മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ലും ഉ​ജ്വ​ല പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

യു​വ​താ​രം-കൈ​ലി​യ​ന്‍ എം​ബാ​പ്പെ

ആ​ദ്യ ലോ​ക​ക​പ്പ് ഫൈ​ന​ല്‍ എം​ബാ​പ്പെ ഗം​ഭീ​ര​മാ​ക്കി. ലോ​ക​ക​പ്പി​ലെ മി​ക​ച്ച പ്ര​ക​ട​നം കൊ​ണ്ട് ലോ​ക​ത്തി​ന്‍റെ മു​ഴു​വ​ന്‍ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ന്‍ ഈ ​പ​ത്തൊ​മ്പ​തു​കാ​ര​നാ​യി. പ​ന്തി​ലു​ള്ള നി​യ​ന്ത്ര​ണ​വും വേ​ഗ​വു​മാ​ണ് എം​ബാ​പ്പെ​യെ ഏ​വ​രു​ടെ​യും ഇ​ഷ്ട​താ​ര​മാ​ക്കി​യ​ത്. അ​ര്‍ജ​ന്‍റീ​ന​യ്‌​ക്കെ​തി​രേ ഇ​ര​ട്ട ഗോ​ള്‍ നേ​ടി​യ​തോ​ടെ 1958ല്‍ ​പെ​ലെ​യ്ക്കു​ശേ​ഷം നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ല്‍ ര​ണ്ടു ഗോ​ള്‍ നേ​ടു​ന്ന ആ​ദ്യ കൗ​മാ​ര​താ​ര​മാ​യി. ഫൈ​ന​ലി​ലും എം​ബാ​പ്പെ ഗോ​ള്‍ക്കൊ​ണ്ട് പെ​ലെ​യ്ക്കു​ശേ​ഷം ഫൈ​ന​ലി​ല്‍ ഗോ​ള്‍ നേ​ടു​ന്ന കൗ​മാ​ര​ക്കാ​ര​നാ​യി. ആകെ നാലു ഗോളുകൾ നേടി.

ഗോ​ള്‍ഡ​ന്‍ ബൂ​ട്ട്-ഹാ​രി കെ​യ്ന്‍

ആ​റു ഗോ​ളു​മാ​യി ഇം​ഗ്ല​ണ്ട് നാ​യ​ക​ന്‍ ഗോ​ള്‍ഡ​ന്‍ ബൂ​ട്ട് സ്വ​ന്ത​മാ​ക്കി. ടു​ണീ​ഷ്യ​ക്കെ​തി​രേ ഇ​ര​ട്ട ഗോ​ള്‍നേ​ടി​യ കെ​യ്ന്‍ പാ​ന​മ​യ്‌​ക്കെ​തി​രേ ഹാ​ട്രി​ക് നേ​ടി. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ കൊ​ളം​ബി​യ​യ്‌​ക്കെ​തി​രേ സ്‌​പോ​ട് കി​ക്കി​ലൂ​ടെ ഒ​രു ഗോ​ളും നേ​ടി. കെ​യ്‌​ന്‍റെ ആ​റു​ഗോ​ളി​ല്‍ മൂ​ന്നെ​ണ്ണം സ്‌​പോ​ട് കി​ക്കി​ല്‍നി​ന്നാ​യി​രു​ന്നു.

ഫെ​യ​ര്‍ പ്ലേ-സ്‌​പെ​യി​ന്‍

​ലോ​ക​ക​പ്പി​ല്‍ സ്‌​പെ​യി​ന്‍ നി​രാ​ശ​പ്പെ​ടു​ത്തി. പ്രീ​ക്വാ​ര്‍ട്ട​റി​ലേ പു​റ​ത്താ​യി. എ​ന്നാ​ല്‍ ക​ള​ത്തി​ലെ നല്ല പെരുമാറ്റത്തി​ന് ടീ​മി​ന് ഫെ​യ​ര്‍ പ്ലേ ​അ​വാ​ര്‍ഡ് ല​ഭി​ച്ചു. നാ​ലു ക​ളി​യി​ല്‍ ര​ണ്ടു മ​ഞ്ഞ​ക്കാ​ര്‍ഡ് ക​ണ്ട​പ്പോ​ള്‍ 34 ഫൗ​ള്‍ ചെ​യ്തു.

സി​ല്‍വ​ര്‍ ബോ​ള്‍- ഏ​ഡ​ന്‍ അ​സാ​ര്‍

ഈ ​ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ ടീം ​ബെ​ല്‍ജി​യ​മാ​യി​രു​ന്നു. ഇ​തി​ന് അ​സാ​ര്‍ ചെ​യ്ത പ​ങ്ക് വ​ലു​താ​യി​രു​ന്നു. പ​ന്തി​ലു​ള്ള സു​ന്ദ​ര​മാ​യ നി​യ​ന്ത്ര​ണ​വും വേ​ഗ​വും കൊ​ണ്ടാ​ണ് അ​സാ​ര്‍ പ്ര​തി​രോ​ധം പൊ​ളി​ച്ച​ത്. മൂ​ന്നു ഗോ​ളും ര​ണ്ട് അ​സി​സ്റ്റു​മാ​ണു​ള്ള​ത്. മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കു​വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ അ​സാ​ര്‍ ഒ​രു ഗോ​ള്‍ നേ​ടി​ക്കൊ​ണ്ട് ബെ​ല്‍ജി​യ​ത്തെ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ മി​ക​ച്ച നേ​ട്ട​ത്തി​ലെ​ത്തി​ച്ചു.

സി​ല്‍വ​ര്‍ ബൂ​ട്ട്/ വെ​ങ്ക​ല പ​ന്ത്-ആ​ന്‍ത്വാ​ന്‍ ഗ്രീ​സ്മാ​ന്‍

ഫ്രാ​ന്‍സി​നെ ജേ​താ​ക്ക​ളാ​ക്കു​ന്ന​തി​ല്‍ മു​ന്നി​ല്‍നി​ന്ന് ന​യി​ച്ച​ത് ഗ്രീ​സ്മാ​നാ​യി​രു​ന്നു. നാ​ലു ഗോ​ളും ര​ണ്ടു അ​സി​സ്റ്റും ഈ ​അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് താ​ര​ത്തി​ന്‍റെ പേ​രി​ലു​ണ്ട്.

വെ​ങ്ക​ല ബൂട്ട്- റൊ​മേ​ലു ലൂ​കാ​ക്കു

ബെ​ല്‍ജി​യ​ത്തി​ന്‍റെ ആ​ദ്യ ര​ണ്ടു ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ പാ​ന​മ​യ്‌​ക്കെ​തി​രേ​യും ടു​ണീ​ഷ്യ​ക്കെ​തി​രേ​യും ഇ​ര​ട്ട ഗോ​ള്‍ നേ​ടി​യ ലൂ​കാ​ക്കു​വി​ന് നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ല്‍ ഗോ​ള്‍ നേ​ടാ​നാ​യി​ല്ല.

Related posts