ചില അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു, ചെയ്തില്ലെങ്കിൽ തടവും പിഴയും ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തി; കേന്ദ്ര സര്‍ക്കാരിനെതിരേ ‘എക്സ്’

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സാ​മൂ​ഹ്യ മാ​ധ്യ​മ പ്ലാറ്റ്‌ഫോമായ എ​ക്സ്. ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്കൗ​ണ്ടു​ക​ളും പോ​സ്റ്റു​ക​ളും എ​ക്സ് നീ​ക്കം ചെ​യ്തു. കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് എ​ക്സ് അ​റി​യി​ച്ചു.

എ​ലോ​ണ്‍ മ​സ്‌​കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്‌​സി​ന്‍റെ ഗ്ലോ​ബ​ല്‍ അ​ഫ​യേ​ര്‍​സ് ടീം ​പ​ങ്കി​ട്ട പോ​സ്റ്റി​ലാ​ണ് സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് ല​ഭി​ച്ച​താ​യി പ​റ​യു​ന്ന​ത്. അ​ക്കൗ​ണ്ടു​ക​ള്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ക​ർ​ഷ​ക​പ്ര​തി​ഷേ​ധം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടേ​യും ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ളു​ടേ​യും അ​ക്കൗ​ണ്ടു​ക​ളാ​ണ് നീ​ക്കം ചെ​യ്ത​തെ​ന്ന് എ​ക്സ് വ്യ​ക്ത​മാ​ക്കി. അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ത​ട​വും പി​ഴ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് കേ​ന്ദ്രം ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​ന്നാ​ല്‍, നി​യ​മ​ന​ട​പ​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും, സ​ർ​ക്കാ​ർ ന​ട​പ​ടി​യോ​ട് വി​യോ​ജി​ക്കു​ന്ന​താ​യും എ​ക്സി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ മാ​ത്രം ചി​ല അ​ക്കൗ​ണ്ടു​ക​ളും പോ​സ്റ്റു​ക​ളും പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ റ​ദ്ദാ​ക്കു​ന്ന​ത് സു​താ​ര്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും എ​ക്സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment