ഏയ്… യെല്ലോ ടാക്സി… വ്യാഴാഴ്ച മുതൽ ഔദ്യോഗികമായി സർവീസ് തുടങ്ങും; 99 രൂപയ്ക്ക് മൂന്നുകിലോമീറ്റർ സഞ്ചരിക്കാം

തൃ​ശൂ​ർ: എ​വി​ടെ നി​ന്നു കൈ​കാ​ണി​ച്ചാ​ലും നി​ർ​ത്തും ഈ ​യെ​ല്ലോ ടാ​ക്സി. 99 രൂ​പ​യ്ക്ക് മൂ​ന്നു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കാം. തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ​യി​ൽ ടാ​ക്സി സ​ർ​വീ​സി​ന്‍റെ പു​തി​യ രൂ​പം തൃ​ശൂ​രി​ലേ​ക്കും. പ​രീ​ക്ഷ​ണ​ഓ​ട്ടം തു​ട​ങ്ങി​യെ​ങ്കി​ലും ഈ​മാ​സം എ​ട്ടു​മു​ത​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി സ​ർ​വീ​സ് തു​ട​ങ്ങു​ക​യാ​ണ് യെ​ല്ലോ ടാ​ക്സി​ക​ൾ.

ജി​ല്ല​യി​ൽ തൃ​ശൂ​ർ, ചാ​ല​ക്കു​ടി, വ​ട​ക്കാ​ഞ്ചേ​രി, ചാ​വ​ക്കാ​ട്, ഗു​രു​വാ​യൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, വ​ര​ന്ത​ര​പ്പി​ള്ളി, കു​ന്നം​കു​ളം, തൃ​പ്ര​യാ​ർ, വാ​ടാ​ന​പ്പ​ള്ളി, കാ​ഞ്ഞാ​ണി, പാ​വ​റ​ട്ടി, പു​തു​ക്കാ​ട്, മ​ണ്ണു​ത്തി, പ​ട്ടി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​രി​ട്ട് ഇ​ത്ത​രം ടാ​ക്സി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​കും. കൊ​ച്ചി​യി​ൽ വി​ജ​യ​ക​ര​മാ​യ പ​ദ്ധ​തി​യാ​ണ് ജി​ല്ല​യി​ലും ന​ട​പ്പാ​ക്കാ​ൻ ഒ​രു​കൂ​ട്ടം ഡ്രൈ​വ​ർ​മാ​ർ ഒ​രു​ങ്ങു​ന്ന​ത്. യെ​ല്ലോ കാ​ബ്സ് ഡ്രൈ​വേ​ഴ്സ് സൊ​സൈ​റ്റി കേ​ര​ള​യു​ടെ

കീ​ഴി​ലാ​ണ് ഈ ​സം​രം​ഭം. സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പ്ര​കാ​ര​മു​ള്ള താ​രി​ഫ് അ​നു​സ​രി​ച്ചാ​ണ് ടാ​ക്സി​യു​ടെ പ്ര​വ​ർ​ത്ത​നം. ഓ​ണ്‍​ലൈ​ൻ ടാ​ക്സി സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ന്പ​തു ശ​ത​മാ​നം ഡ്രൈ​വ​ർ​മാ​രും അ​ന്പ​തു ശ​ത​മാ​നം പ​ര​ന്പ​രാ​ഗ​ത ഡ്രൈ​വ​ർ​മാ​രു​മാ​ണ് ഈ ​സം​രം​ഭ​ത്തി​ൽ അം​ഗ​മാ​യി​ട്ടു​ള്ള​ത്. പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കം ​ഓ​ണേ​ഴ്സ് ടാ​ക്സി​ക​ളാ​ണ് സം​രം​ഭ​ത്തി​ലു​ള്ള​ത്.

ടാ​ക്സി​യെ​ന്നു മ​ഞ്ഞ​ക്ക​ള​റി​ലു​ള്ള ടാ​ബ്സ് ഉ​പ​യോ​ഗി​ച്ചാ​ണ് കാ​റു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക. ഫോ​ണ്‍, ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് വ​ഴി യെ​ല്ലോ ടാ​ക്സി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​കും. ഇ​ന്‍റ​ർ​സി​റ്റി, ലോ​ക്ക​ൽ, ഒൗ​ട്ട്സ്റ്റേ​ഷ​ൻ, ടൂ​ർ പാ​ക്കേ​ജു​ക​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ജി​ല്ല​യി​ൽ നൂ​റോ​ളം യെ​ല്ലോ ടാ​ക്സി​ക​ളാ​ണ് നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്. പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഡി​സ്കൗ​ണ്ട് ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts