വി​ശു​ദ്ധ​നാ​യ സെ​ബ​സ്ത്യാ​നോ​സേ, ഞ​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കേ​ണ​മേ… അ​ർ​ത്തു​ങ്ക​ൽ വെ​ളു​ത്ത​ച്ച​ന്‍റെ തി​രു​മു​റ്റ​ത്ത് ഗാ​ന​ഗ​ന്ധ​ർ​വ​നെത്തി; ചരിത്ര നിമിഷത്തിന് സാക്ഷിയായി കുടുംബവും

ചേ​ർ​ത്ത​ല: വി​ശു​ദ്ധ​നാ​യ സെ​ബ​സ്ത്യാ​നോ​സേ, ഞ​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കേ​ണ​മേ…. അ​ർ​ത്തു​ങ്ക​ൽ തി​രു​മു​റ്റ​ത്ത് ഗാ​ന​ഗ​ന്ധ​ർ​വ​ൻ യേ​ശു​ദാ​സ് ഭ​ക്തി​പു​ര​സ​രം ആ​ല​പി​ച്ച​പ്പോ​ൾ അ​ത് ച​രി​ത്ര​നി​മി​ഷ​വും ദൈ​വ​നി​യോ​ഗ​വു​മാ​യി മാ​റി. അ​ർ​ത്തു​ങ്ക​ൽ വെ​ളു​ത്ത​ച്ച​ന്‍റെ സ്ത്രോ​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള​താ​ണ് ഈ ​വ​രി​ക​ൾ. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​ന്നും ജ​ന​ങ്ങ​ൾ ഭ​ക്തി​പു​ര​സ​രം വെ​ളു​ത്ത​ച്ച​നോ​ട് അ​പേ​ക്ഷി​ക്കു​ന്ന​ത് ഈ ​വ​രി​ക​ളി​ലൂ​ടെ​യാ​ണ്.

1970ൽ ​പു​റ​ത്തി​റ​ങ്ങി​യ പേ​ൾ​വ്യൂ എ​ന്ന സി​നി​മ​യി​ലെ വ​യ​ലാ​ർ ര​ചി​ച്ച് ദേ​വ​രാ​ജ​ൻ സം​ഗീ​തം ന​ൽ​കി​യ ഗാ​ന​ത്തി​ന് ജീ​വ​ൻ ന​ൽ​കി​യ​ത് യേ​ശു​ദാ​സാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഈ ​ഗാ​നം അ​ർ​ത്തു​ങ്ക​ൽ തി​രു​മു​റ്റ​ത്ത് ആ​ല​പി​ക്കാ​നാ​യ​ത് ത​ന്‍റെ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്ന് യേ​ശു​ദാ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് യേ​ശു​ദാ​സ് ത​ന്‍റെ പ​ത്നി പ്ര​ഭ​യു​മാ​യി അ​ർ​ത്തു​ങ്ക​ലി​ലെ​ത്തി​യ​ത്.

പ​ള്ളി​യി​ലെ​ത്തി​യ യേ​ശു​ദാ​സി​നെ​യും കു​ടും​ബ​ത്തെ​യും ബ​സ​ലി​ക്ക റെ​ക്ട​ർ ഫാ. ​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥ​ശേ​രി​ൽ, സ​ഹ വി​കാ​രി ഫാ. ​ഗ്ലെ​ൻ ഫേ​ബ​ർ, ഫാ. ​ജെ​ൽ​സ​ണ്‍ ജോ​സ​ഫ്, ഡീ​ക്ക​ൻ മൈ​ക്കി​ൾ ജോ​ണ്‍, ബെ​ന്നി ജോ​യി, സൈ​റ​സ് കോ​യി​പ്പ​റ​ന്പി​ൽ, സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് പു​ളി​ക്ക​ൻ, പൊ​ന്ന​പ്പ​ൻ പ​റ​യ​കാ​ട്ട് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. അ​ൾ​ത്താ​ര​യി​ലെ​ത്തി വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം വ​ണ​ങ്ങി.

പ​ള്ളി​മേ​ട​യി​ലെ​ത്തി വൈ​ദി​ക​രു​മാ​യി സം​സാ​രി​ച്ച ശേ​ഷം പ​ള്ളി മു​റ്റ​ത്തെ റോ​സ​രി പാ​ർ​ക് ക​ണ്ട് ഫോ​ട്ടോ എ​ടു​ക്കു​ക​യും ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു മ​ട​ങ്ങി. ഇ​ന്ന​ലെ യേ​ശു​ദാ​സി​ന്‍റെ സ​ഹ​പാ​ഠി​യും, മ​ക​ൻ വി​ജ​യ് യേ​ശു​ദാ​സി​ന്‍റെ ഗു​രു​വു​മാ​യ പു​തി​യ​കാ​വ് സൗ​പ​ർ​ണി​ക​യി​ൽ ഡോ.​എ​ൻ. ഗോ​വി​ന്ദ​ൻ കു​ട്ടി​യു​ടെ എ​ണ്‍​പ​താം പി​റ​ന്നാ​ളാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ കൂ​ടി​യാ​ണ് ചേ​ർ​ത്ത​ല​യി​ലെ​ത്തി​യ​ത്.

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ളേ​ജി​ൽ യേ​ശു​ദാ​സും ഗോ​വി​ന്ദ​ൻ കു​ട്ടി​യും സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്നു.ഗാ​ന​ഭൂ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി യേ​ശു​ദാ​സ് സി​നി​മ​യി​ലേ​യ്ക്ക് ചേ​ക്കേ​റി​യ​പ്പോ​ൾ ഗോ​വി​ന്ദ​ൻ കു​ട്ടി സം​ഗീ​ത അ​ധ്യാ​പ​ന രം​ഗ​ത്ത് നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts