തൃശൂരിലേക്ക് “വരത്തൻ’ വേണ്ട; ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​റ​ക്കു​മ​തി സ്ഥാ​നാ​ർ​ഥി​ക​ളെ വേ​ണ്ടെ​ന്ന് യൂത്ത് കോൺഗ്രസ്

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​റ​ക്കു​മ​തി സ്ഥാ​നാ​ർ​ഥി​ക​ളെ വേ​ണ്ടെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ പാ​ർ​ല​മെ​ന്‍റ്് മ​ണ്ഡ​ലം ക​മ്മി​റ്റി. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി തൃ​ശൂ​രി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി ദേ​ശാ​ട​ന​പ​ക്ഷി​ക​ളെ​യാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത്.

പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യ​വും ക​ഴി​വു​മു​ള്ള നേ​താ​ക്ക​ൾ തൃ​ശൂ​രി​ൽ​ത​ന്നെ​യു​ണ്ട്. തൃ​ശൂ​രി​ലെ ജ​ന​ങ്ങ​ളേ​യും തൃ​ശൂ​രി​ന്‍റെ വി​ക​സ​ന സാ​ധ്യ​ത​ക​ളെ​ക്ക​റി​ച്ചും അ​റി​യു​ന്ന തൃ​ശൂ​ർ​ക്കാ​രാ​യ നേ​താ​ക്ക​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​ഐ​സി​സി​ക്കും കെ​പി​സി​സി​ക്കും ക​ത്ത​യ​ച്ചു.

സ്ഥി​രം മ​ൽ​സ​രാ​ർ​ഥി​ക​ളേ​യും നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന​വ​രേ​യും ഒ​ഴി​വാ​ക്കി തൃ​ശൂ​രി​ലെ ചു​റു​ചു​റു​ക്കു​ള്ള​വ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഷി​ജു വെ​ളി​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts