മെഡിക്കൽ കോളജിലൊരു നല്ല കള്ളൻ; മീ​ശ​മാ​ധ​വ​നെ പോ​ലെ…കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യെ പോ​ലെ..;ആശുപത്രിയിലെ ആ കള്ളന് നന്ദി പറഞ്ഞ് വീട്ടമ്മ പറഞ്ഞതിങ്ങനെ…

 മു​ളങ്കുന്ന​ത്തു​കാ​വ്: മ​ല​യാ​ളി​ക​ൾ നെ​ഞ്ചേ​റ്റി​യ മീ​ശ​മാ​ധ​വ​നേ​യും കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യേ​യും പോ​ലു​ള്ള ന​ല്ല ക​ള്ള​ൻ​മാ​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും വി​ല​സു​ന്നു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ബോ​ധ്യ​പ്പെ​ട്ടു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തു​ന്ന​വ​രു​ടെ വി​ല​പി​ടി​പ്പു​ള്ള പ​ല​തും മോ​ഷ​ണം പോ​കു​ന്ന​ത് ഇ​ട​ക്കി​ടെ​യു​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ രോ​ഗി​യു​ടെ ഒ​പ്പം വ​ന്ന ഭാ​ര്യ​യു​ടെ പ​ഴ്സ് ക​ട്ടി​ലി​നു സ​മീ​പം വെ​ച്ചി​രു​ന്ന​ത് മോ​ഷ​ണം പോ​യി.

ഭ​ർ​ത്താ​വി​ന്‍റെ ഓ​പ്പ​റേ​ഷ​നു വേ​ണ്ടി മ​രു​ന്ന​ട​ക്കം വാ​ങ്ങാ​ൻ നാ​ട്ടി​ൽ നി​ന്നും ക​ടം മേ​ടി​ച്ചു​കൊ​ണ്ടു​വ​ന്ന ഏ​ഴാ​യി​രം രൂ​പ​യാ​ണ് പഴ്സി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും പ​റ​ഞ്ഞ് ഭാ​ര്യ ക​ര​ച്ചി​ലാ​യി. പഴ്സ് അ​ന്വേ​ഷി​ച്ച് ന​ട​ക്കു​ന്ന​തി​നി​ടെ ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ നി​ന്നു ത​ന്നെ പ​ഴ്സ് കി​ട്ടി.

പൈ​സ പോ​യി​രി​ക്കു​മെ​ന്ന് ക​രു​തി പേ​ഴ്സ് തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​ല്ല ക​ള്ള​ന്‍റെ ത​ങ്ക​മ​ന​സ് പഴ്സി​ന​ക​ത്ത് തെ​ളി​ഞ്ഞ​ത്. ഏ​ഴാ​യി​രം രൂ​പ​യി​ൽ മൂ​വാ​യി​ര​മെ​ടു​ത്ത് ബാ​ക്കി നാ​ലാ​യി​രം പഴ്സി​ൽ ത​ന്നെ ഭ​ദ്ര​മാ​യി വെ​ച്ചി​രു​ന്നു ആ ​അ​ജ്ഞാ​ത​നാ​യ ന​ല്ല ക​ള്ള​ൻ.

എ​ന്തോ അ​ത്യാ​വ​ശ്യ​ത്തി​ന് മൂ​വാ​യി​രം രൂ​പ വേ​ണ്ടി വ​ന്ന ആ ​ക​ള്ള​ൻ ബാ​ക്കി പ​ണം തി​രി​കെ ത​രാ​ൻ ന​ല്ല മ​ന​സു കാ​ണി​ച്ച​തി​ന് വീ​ട്ട​മ്മ ആ ​അ​ജ്ഞാ​ത​നാ​യ ന​ല്ല ക​ള്ള​ന് ന​ന്ദി പ​റ​ഞ്ഞു.

Related posts