പാമ്പിനെ പിടിക്കാൻ ആരും എത്തിയില്ല;തോ​ട്ടി​ൽ നി​ന്നു പി​ടി​ച്ച മൂ​ർ​ഖ​ൻ പാ​മ്പു​മാ​യിയു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ; പിന്നെ സംഭവിച്ചത്…


പോ​ത്ത​ൻ​കോ​ട്: ന​ന്നാ​ട്ടു​കാ​വ് ജ​ങ്ഷ​ന് സ​മീ​പ​ത്തെ തോ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി​യ മൂ​ർ​ഖ​ൻ പാ​മ്പു​മാ​യി യു​വാ​വ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി.

ഇന്നലെ രാ​ത്രി എ​ട്ട​ര മ​ണി​യോ​ടെ​യാ​ണ് മൂ​ർ​ഖ​ൻ പാ​മ്പു​മാ​യി പ​ണി​മൂ​ല അ​നൂ​പ് ഭ​വ​നി​ൽ അ​നൂ​പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പാ​മ്പു​പി​ടി​ത്ത​ക്കാ​രേ​യും ബ​ന്ധ​പ്പെ​ട്ടി​ട്ടും ആ​രും എ​ത്താ​ത്ത​തി​ലാ​ണ് പാ​മ്പി​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​തെ​ന്ന് അ​നൂ​പ് പ​റ​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു.

പാ​ലോ​ട് ഫോ​റ​സ്റ്റ് ബീ​റ്റ് ഓ​ഫീ​സി​ൽ നി​ന്നും ഓ​ഫീ​സ​ർ രാ​കേ​ഷും സം​ഘ​വു​മെ​ത്തി രാ​ത്രി ഒ​ൻ​പ​ത​ര മ​ണി​യ്ക്ക് പാ​മ്പി​നെ കൊ​ണ്ടു​പോ​യി.

Related posts

Leave a Comment