പ്ര​തി​പ​ക്ഷ നേ​താ​വി​നെ ത​ള്ളി ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് അ​ഭി​ന​ന്ദ​നം! യൂ​ത്ത് കോ​ണ്‍​ഗ്ര‌​സ് വ​നി​താ നേ​താ​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ൽ

ശ്രീ​നാ​രാ​യ​ണ​പു​രം: സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ശ്രീ​നാ​രാ​യ​ണ​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വാ​ണി പ്ര​യാ​ഗ് ആ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യെ പ്ര​ശം​സി​ച്ചും സ്വ​ന്തം പാ​ർ​ട്ടി​യു​ടെ നേ​താ​വി​നെ ത​ള്ളി​പ്പ​റ​ഞ്ഞും കു​റി​പ്പ് പോ​സ്റ്റ് ചെ​യ്ത​ത്.

കോ​വി​ഡ് 19 രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തി​യ പ​രാ​മ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വാ​ണി പ്ര​യാ​ഗ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള പോ​സ്റ്റി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്നു​മു​ണ്ട്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ നി​ല​പാ​ട് രാ​ഷ്ട്രീ​യ ച​ർ​ച്ച​യ്ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment