സെ​ക്ര​ട്ട​റി​യേ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ല; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വി​ദേ​ശ പൗ​ര​ന​ട​ക്കം മൂ​ന്ന് പേ​ർ​ക്ക് കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ.

വ​ലി​യ തോ​തി​ൽ രോ​ഗം പ​ട​ർ​ന്നി​ട്ടി​ല്ല. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചാ​ൽ മ​തി​യെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ലും സെ​ക്ര​ട്ട​റി​യേ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഷോ​പ്പിം​ഗ് മാ​ളു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും ജിം​നേ​ഷ്യ​ങ്ങ​ളും അ​ട​ച്ചി​ടാ​നും ബീ​ച്ചു​ക​ളി​ലും പാ​ർ​ക്കു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​രു​ന്നു.

Related posts

Leave a Comment