ക്രൂഡ് ഓയിലും സ്വര്‍ണവും താഴോട്ട്; ഡോളര്‍ കയറി

dollerലണ്ടന്‍: ആഗോള സാമ്പത്തിക വളര്‍ച്ച കുറവാകുമെന്ന അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) പ്രവചനം ക്രൂഡ് ഓയില്‍ വില താഴ്ത്തി. സ്വര്‍ണവിലയും താണു. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍വില വീപ്പയ്ക്ക് 46 ഡോളറിനു താഴേക്കു നീങ്ങി. ഡബ്ല്യുടിഐ ഇനം 43.84 ഡോളറായി കുറഞ്ഞു. ഉത്പാദനം കൂടിയതും ഉപയോഗം അധികം വര്‍ധിക്കില്ലെന്ന തോന്നലുമാണു കാരണം.ഇതേസമയം സ്വര്‍ണം, വെള്ളി വിലകള്‍ താണു. മുംബൈയില്‍ സ്റ്റാന്‍ഡാര്‍ഡ് സ്വര്‍ണം 10 ഗ്രാമിനു 115 രൂപ താണപ്പോള്‍ അവധി വിപണിയില്‍ വിലയിടിവ് ഒന്നേകാല്‍ ശതമാനമായിരുന്നു. ലണ്ടനില്‍ വില 1.33 ശതമാനം താണ് ഔണ്‍സിന് 1314 ഡോളറായി.

അതേസമയം ലണ്ടനില്‍ വെള്ളിവില 2.7 ശതമാനം താണു. മുംബൈയില്‍ വെള്ളിവില കിലോഗ്രാമിനു 450 രൂപ താണ് 46580 രൂപയായി. അവധിവിപണിയില്‍ വെള്ളി കിലോഗ്രാമിന് 965 രൂപ താണിട്ടുണ്ട്. ഇന്നു കേരള വിപണിയിലും വില താഴാം.ഡോളറിന് ഇന്നലെ കയറ്റമുണ്ടായപ്പോള്‍ രൂപയ്ക്ക് പത്തു പൈസ നഷ്ടം. ഡോളര്‍ 67.2 രൂപയിലേക്കു കയറി. അവധിവിപണിയില്‍ ഡോളര്‍ 67.50 രൂപവരെയെത്തി.

Related posts