ഇ​മ്മി​ണി​വ​ല്യ​യാ​ൾ..! എം​എ​ൽ​എ അ​നി​ൽ​അ​ക്ക​ര​യും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് തോ​ട് വൃ​ത്തി​യാ​ക്കി സമൂഹത്തിന് മാതൃകയായി

anilakkaramlaമു​ള​ങ്കു​ന്ന​ത്തു​കാ​വ്: അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​യും ഡി​സി​സി പ്ര​സി​ഡ​ന്‍​റ് ടി.​എ​ൻ. പ്ര​താ​പ​നും മു​ന്നി​ട്ടി​റ​ങ്ങി ക​നാ​ൽ വൃ​ത്തി​യാ​ക്കി കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ജ​ല​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്കു ജി​ല്ല​യി​ൽ തു​ട​ക്കം കു​റി​ച്ചു. കു​റ്റൂ​ർ ബ്രാ​ഞ്ച് ക​നാ​ലി​ൽ​നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ള​ത്തി​ന​ടു​ത്തേ​ക്കു​ള്ള തോ​ടാ​ണ് വൃ​ത്തി​യാ​ക്കി​യ​ത്.

മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ​തു മൂ​ലം തോ​ട്ടി​ലെ നീ​രൊ​ഴു​ക്ക് നി​ല​ച്ചി​രു​ന്നു. അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ നാ​ലു മ​ണി​ക്കൂ​ർ ജോ​ലി​യെ​ടു​ത്താ​ണ് കൈ​വ​ഴി​യി​ലെ ച​പ്പു​ച​വ​റും ത​ട​സ​ങ്ങ​ളും നീ​ക്കി​യ​ത്. കൈ​വ​ഴി​യി​ലെ ത​ട​സ​ങ്ങ​ൾ മാ​റി കൂ​ടു​ത​ൽ വെ​ള്ള​മെ​ത്തി​യ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ള​ത്തി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍​റെ റീ​ചാ​ർ​ജും വ​ർ​ധി​ച്ചു.​പീ​ച്ചി​യി​ൽ​നി​ന്ന് വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നെ​ങ്കി​ലും ത​ട​സ​ങ്ങ​ൾ മൂ​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ലെ കു​ള​ത്തി​ൽ ജ​ലം എ​ത്തി​യി​രു​ന്നി​ല്ല.

ജ​ല​സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ടി.​എ​ൻ. പ്ര​താ​പ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ 110 മ​ണ്ഡ​ല​ങ്ങ​ളി​ലും ഓ​രോ കു​ള​വും കി​ണ​റും ശു​ചീ​ക​രി​ക്കു​മെ​ന്ന് പ്ര​താ​പ​ൻ പ​റ​ഞ്ഞു. സു​രേ​ഷ് അ​വ​ണൂ​ർ അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍​റ് രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, ജോ​സ് വ​ള്ളൂ​ർ, എ​ൻ.​ആ​ർ. സ​തീ​ശ​ൻ, ജി​ജോ കു​രി​യ​ൻ, ജി​മ്മി ചൂ​ണ്ട ൽ, ​എം.​എ. രാ​മ​കൃ​ഷ​ണ​ൻ, ന​ദി​റ, വി. ​രാം​കു​മാ​ർ, ഐ.​ആ ർ. ​മ​ണി​ക​ണ്ഠ​ൻ ലി​ന്‍​റോ വ​ര​ടി​യം, അ​മ്മി​ണി ഡേ​വീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts