മാപ്പ് പറഞ്ഞിട്ടും സലിംകുമാറിനെ വിടാതെ ഭാഗ്യലക്ഷ്മി! മലയാള സിനിമയിലെ സ്ത്രീ സംഘടനയ്‌ക്കെതിരെയും വിമര്‍ശനം; ഭാഗ്യലക്ഷ്മിയ്ക്ക് അസൂയയെന്ന് സോഷ്യല്‍ മീഡിയയും

jghjkപ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പൂര്‍ണ പിന്തുണ അറിയിച്ചുകൊണ്ട് നടന്‍ സലിം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വന്‍ വിവാദമായിരുന്നു. എന്നാല്‍ സംഭവം കൈവിട്ടുപോയതോടെ പറഞ്ഞ കാര്യങ്ങളില്‍ മാറ്റം വരുത്താനും മാപ്പ് പറയാനും സലിംകുമാര്‍ തയ്യാറായി. പള്‍സര്‍ സുനിയെയും നടിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയാല്‍ സത്യം പുറത്തു വരുമെന്ന് സലിംകുമാര്‍ പറഞ്ഞതാണ് വിവാദമായത്. ദേശീയ അവാര്‍ഡ് നേടിയ നടനായിട്ടും സലിം കുമാറിനെയും അദ്ദേഹത്തിന്റെ വാക്കുകളെയും എതിര്‍ത്ത് പലരും രംഗത്ത് വന്നിരുന്നു.

അതേത്തുടര്‍ന്നാണ് സലിംകുമാര്‍ തന്റെ പോസ്റ്റ് തിരുത്തിയത്. ഇപ്പോഴിതാ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലഷ്മിയും സലിം കുമാറിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നു. സലിം കുമാറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം സിനിമയിലെ സ്ത്രീ സംഘടനക്കാര്‍ കേള്‍ക്കുന്നില്ലേ എന്നാണ് ഭാഗ്യലക്ഷ്മിയുടെ ചോദ്യം. ആ നടി അനുഭവിച്ച ദുരിതങ്ങളെ ഒരാള്‍ പുശ്ച്ഛു സംസാരിച്ചപ്പോള്‍ മലയാള സിനിമയിലെ സ്ത്രീ സംഘടനകള്‍ എവിടെപ്പോടെന്നും നിങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനം എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ഒരു സിനിമയുടെ ഷൂട്ടിംഗ് തിരക്കായത്‌കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തത് കൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയില്‍ എത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് വാര്‍ത്തകള്‍ അറിയുന്നത്.. ഏറ്റവും ദുഖം തോന്നിയത് നടന്‍ സലീം കുമാറിന്റെ പ്രസ്താവനയാണ്.. ആ പെണ്‍കുട്ടി അന്ന് രാത്രി കാറില്‍ ആ നാല് നരജന്മങ്ങളുടെയിടയില്‍ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല.

ആ വേദന ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കേ മനസിലാവൂ. എങ്ങിനെയാണ് താങ്കള്‍ക്ക് ഇത്തരത്തില്‍ നീചമായി അഭിപ്രായം പറയാന്‍ സാധിച്ചത്..? പെണ്‍മക്കളെക്കുറിച്ച് ഓര്‍ത്തില്ലേ സലീം കുമാര്‍? അതോ അന്ന് ആ പെണ്‍കുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കള്‍ക്ക്? നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ?
എവിടെ സ്ത്രീ സംഘടനക്കാര്‍?

വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന. വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല..സമൂഹത്തിന്റേയും മാധ്യമങ്ങളുടെയും വിമര്‍ശനം ഭയന്ന് തന്നെയാണ്.. എന്തിന്റെ പേരിലായാലും മായ്ച്ചതില്‍ സന്തോഷം.. ഇവിടെ മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരില്‍ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകള്‍.? നിങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനം? വുമണ്‍ കളക്ടീവ് ആണോ വുമണ്‍ സെലക്ടീവ് ആണോ…

സ്ത്രീ സംഘടന പ്രതികരിക്കുമെന്ന് കരുതിയാണ് താന്‍ ഇത്ര നേരം മിണ്ടാതിരുന്നത് എന്ന് ഭാഗ്യലക്ഷ്മി കമന്റുകളിലും ആവര്‍ത്തിക്കുന്നുണ്ട്. സംഘടന ഉണ്ടാക്കിയപ്പോള്‍ ചേച്ചിയെ കൂട്ടിയില്ല അതാ ഇത്ര കലിപ്പ്, അല്ലാതെ ആത്മാര്‍ത്ഥത ഉണ്ടായിട്ടല്ല എന്ന് ആളുകളും പ്രതികരിക്കുന്നുണ്ട്.

Related posts